Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഴുവൻ വയലൻസ്! ഞെട്ടാൻ റെഡി ആയിക്കോ; ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ചിത്രം മാർക്കോയുടെ ടീസർ പുറത്ത്

text_fields
bookmark_border
മുഴുവൻ വയലൻസ്! ഞെട്ടാൻ റെഡി ആയിക്കോ; ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ചിത്രം മാർക്കോയുടെ ടീസർ പുറത്ത്
cancel

ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ ടീസർ പുറത്ത്. ഉണ്ണി മുകുന്ദന്‍റെ കഥാപാത്രത്തിന്‍റെ ഗ്ലിംപ്സ് ടീസറിൽ കാണാം. ക്രൈം ത്രില്ലർ ജോണറിൽ വരുന്ന ചിത്രം ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമാണ്.

'ജീവിതത്തിൽ നമ്മളെ ഏറ്റവും ഹോണ്ട് ചെയ്യുന്നത് എന്താണെന്ന് അറിയുമോ' എന്ന വോയിസ് ഓവറിലാണ് ടീസർ ആരംഭിക്കുന്നത്. നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ നമ്മുടെ മുന്നിൽ വെച്ച് വേദനിച്ച് ഇല്ലാതെയവുന്നതെന്നും ഇതിന് മറുപടിയായി പറയുന്നുണ്ട്. പിന്നീട് മാർക്കോയുടെ വയലൻസ് നിറഞ്ഞ ലോകത്ത് ടീസർ പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട്. ജഗദീശ്, സിദ്ധീഖ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2019ൽ നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേലിലെ മാർക്കോ എന്ന വില്ലൻ കഥാപാത്രത്തിന്‍റെ സ്പിൻ ഓഫാണ് മാർക്കോ സിനിമയിൽ കാണിക്കുക.

ഷമ്മി തിലകന്‍റെ മകൻ അഭിമന്യു ഷമ്മി തിലകൻ, ആൻസൺ പോൾ, കബീർ ദുഹാൻ സിങ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുക്തി തരേജയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്ദു സെൽവരാജാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിക്കുന്നത്. ക്യൂബ്സ് എൻടെർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് അബ്ദുൽ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഉണ്ണി മുകുന്ദൻ ഫിലിംസും പ്രൊഡക്ഷനിൽ അസോസിയേറ്റ് ചെയ്യുന്നുണ്ട്. കെ.ജി.എഫിന് വേണ്ട് സംഗീതമൊരുക്കിയ രവി ബർസുറാണ് മാർക്കോയുടെ സംഗീത സംവിധായകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - unnimukunadan movie marco teaser out
Next Story