Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ‘ഗരുഡൻ’ ഒ.ടി.ടിയിൽ

text_fields
bookmark_border
Unni Mukundans tamil movie Garudan is now streaming on this OTT platform
cancel

ഉണ്ണി മുകുന്ദൻ, സൂരി, ശശികമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ തമിഴ് ചിത്രം ‘ഗരുഡൻ’ ഒ.ടി.ടിയിലെത്തി.ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

വെട്രിമാരന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദുരൈ സെന്തിൽ കുമാർ ആണ്. കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദുരൈ സെന്തിൽ.സമുദ്രക്കനി, ശിവദ, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ഗരുഡനിലെ മറ്റ് താരങ്ങൾ.

മേയ് 31 ന് തിയറ്ററുകളിലെത്തിയ ഗരുഡന് മികച്ച അഭിപ്രായമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഏകദേശം 60 കോടി രൂപയില്‍ അധികമാണ് ചിത്രം ആഗോളതലത്തില്‍ നിന്ന് നേടിയത്. സാക്‍നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരംമൂന്ന് കോടിയിലധികമാണ് ഇന്ത്യയിൽ നിന്ന് ചിത്രം സമാഹരിച്ചത്.

വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാർക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം.ഛായാഗ്രഹണം ആർതർ വിൻസൺ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Unni Mukundan's tamil movie Garudan is now streaming on this OTT platform
Next Story