നാലുവർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഉണ്ണി മുകുന്ദന്‍റെ ആ ചിത്രം റിലീസിനെത്തുന്നു
text_fieldsഉണ്ണി മുകുന്ദനും അപർണ്ണ ബാലമുരളിയും
അരുൺ ബോസ് സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' തിയറ്ററിൽ എത്തുന്നു. അണിയറപ്രവർത്തകരാണ് സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. 2021ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നാലു വർഷത്തിന് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25ന് ചിത്രം തിയറ്ററുകളിൽ എത്തും. ഉണ്ണി മുകുന്ദൻ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിപ്പ് പങ്കിട്ടിട്ടുണ്ട്.
'ഒടുവിൽ 2025 ഡിസംബർ 25ന് ഞങ്ങൾ നിങ്ങളിലേക്ക് എത്തുന്നു. 2021ൽ തുടക്കം കുറിച്ചതാണ്. എത്രയും വേഗം ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാത്തിനും അതിന്‍റേതായ മധുരമുള്ള സമയമുണ്ട്. ഈ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള നിങ്ങളുടെ ആവർത്തിച്ചുള്ള സ്നേഹവും ആശങ്കയും ഞങ്ങളെ വലച്ചിരുന്നു. ഇതാ! നിങ്ങളുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം സിനിമ കാണുക. മിണ്ടിയും പറഞ്ഞും ക്രിസ്മസ് ആഘോഷിക്കൂ' -ഉണ്ണി മുകുന്ദൻ പങ്കുവെച്ചു.
അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ് നിർമാണം. ‘ലൂക്ക’, ‘മാരിവില്ലിൻ ഗോപുരം’ എന്നിവക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സനൽ-ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്‍റെയും ജീവിതത്തിന്‍റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. മധു അമ്പാട്ട് ആണ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിങ്. ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.