സാമന്തയുടെ മയോസൈറ്റിസ് രോഗത്തെ കുറിച്ച് കേട്ടപ്പോൾ സങ്കടം തോന്നി; പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തും -ഉണ്ണി മുകുന്ദൻ
text_fieldsനടി സാമന്തയാണ് തന്നെ അലട്ടുന്ന മയോസൈറ്റിസ് രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. നടിക്ക് രോഗശാന്തി നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സമയത്തും സാമന്ത ജോലിയിൽ സജീവമായിരുന്നു. രോഗവിവരം മറച്ചുവെച്ചു കൊണ്ടായിരുന്നു നടി അഭിനയിച്ചതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. സാമന്തയും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് യശോദ. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെയാണ് രോഗവിവരം നടി വെളിപ്പെടുത്തിയത്.
സാമന്തയുടെ ആരോഗ്യപ്രശ്നത്തെ കുറിച്ച് ചിത്രീകരണവേളയിൽ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. വളരെ പ്രൊഫഷണലായിരുന്നു. അസുഖത്തെ കുറിച്ച് ഒരിക്കൽ പോലും പറഞ്ഞിരുന്നില്ല. സാമന്തയുടെ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. അവൾ മയോസൈറ്റിസുമായി പോരാടുകയും പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തുകയും ചെയ്യും; ഉണ്ണി മുകുന്ദൻ പറഞ്ഞു.
വളരെ കഠിനാധ്വാനിയായ നടിയാണ് സാമന്ത. ഫൈറ്റ് സീൻസ്, വൈകാരിക രംഗങ്ങൾ ചെയ്യുന്നതിനായി വളരെയധികം തയാറെടുപ്പുകൾ നടത്തിയിരുന്നു. സെറ്റിലുള്ള എല്ലാവരുമായി വളരെ നല്ല ബന്ധമായിരുന്നു പുലർത്തിയിരുന്നതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

