'കേക്ക് സ്റ്റോറി'യുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാല
text_fieldsസംവിധായകന്‍ സുനില്‍ ഒരുക്കുന്ന 'കേക്ക് സ്റ്റോറി' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര സാമൂഹ്യനീതി−ശാക്തികരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാല സിനിമയുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ചു. റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നാഷണൽ സെക്രട്ടറി ജനറലും സംവിധായകനും നിർമാതാവും എഴുത്തുകാരനുമായ ഡോ. രാജീവ് മേനോൻ, റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നാഷണൽ വൈസ് പ്രസിഡന്‍റും നിർമാതാവും എഴുത്തുകാരനുമായ നുസറത്ത് ജഹാൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, നീന കുറുപ്പ്, ഷീലു എബ്രഹാം, അരുൺ കുമാർ, വേദ സുനിൽ, ആദം അയൂബ്, അൻസാർ കലാഭവൻ, ജനനി സത്യജിത്ത്, ഗോവിന്ദ് നാരായൺ, സംവിധായകരായ കണ്ണൻ താമരക്കുളം, സർജുലൻ, സംഗീത സംവിധായകരായ ജെറി അമൽദേവ്, റോണി റാഫേൽ, ഗാനരചയിതാവ് സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ, തിയറ്റർ ഉടമ രാഗം സുനിൽ, നിർമാതാക്കളായ ബിന്ദു സുനിൽ, ജയന്ത്കുമാർ അമൃതേശ്വരി തുടങ്ങിയവർ ചടങ്ങിന്‍റെ ഭാഗമായിരുന്നു.
ചിത്രവേദ റീൽസിന്‍റെയും ജെ.കെ.ആര്‍ ഫിലിംസിന്‍റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് കേക്ക് സ്റ്റോറി നിർമിക്കുന്നത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുനില്‍ ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കേക്ക് സ്റ്റോറി.
സംവിധായകൻ സുനിലിന്‍റെ മകള്‍ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും, ഒരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.
ഈസ്റ്റർ റിലീസായാണ് 'കേക്ക് സ്റ്റോറി' തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്‍റണി,ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യു.എസ്.എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. കാമറ-ആർ. എച്ച് അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ്. പി വെങ്കിടേഷ്, എഡിറ്റർ: എം.എസ് അയ്യപ്പൻ നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

