Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ മുഴുവൻ സിനിമാ തിയറ്റ​റുകൾക്കും ഏകീകൃത ഇ-ടിക്കറ്റിങ്

text_fields
bookmark_border
സംവിധാനം 2026 ഫെബ്രുവരിയിൽ നിലവിൽ വരും
കേരളത്തിലെ മുഴുവൻ സിനിമാ തിയറ്റ​റുകൾക്കും ഏകീകൃത ഇ-ടിക്കറ്റിങ്
cancel
Listen to this Article

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കുമായുള്ള ഏകീകൃത ഇ-ടിക്കറ്റിങ്​ സംവിധാനം 2026 ഫെബ്രുവരിയിൽ നിലവിൽ വരും. ഇതിനായുള്ള സോഫ്​റ്റ്​വെയർ വികസിപ്പിക്കാനുള്ള കരാറിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും (കെ.എസ്.എഫ്.ഡി.സി.) കേരള ഡിജിറ്റൽ സർവകലാശാലയും ഒപ്പിട്ടു.

മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ കെ.എസ്.എഫ്.ഡി.സി മാനേജിങ്​ ഡയറക്‌ടർ പി.എസ്‌ പ്രിയദർശനൻ, ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

എം. മുകേഷ് എം.എൽ.എ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ കെ. മധു, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unified e-ticketing for all cinema theatres in Kerala
Next Story