ഉള്ളൊഴുക്ക് ഒ.ടി.ടിയിലേക്ക്...എവിടെ കാണാം?
text_fieldsപാര്‍വതി തിരുവോത്ത്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. 2024 ജൂൺ 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴാണ് ഒ.ടി.ടി സ്ട്രീമിങ്ങിന് എത്തുന്നത്. 2025 ഡിസംബർ 26നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുക. നേരത്തെ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമായിരുന്നു. എന്നാൽ ഉടമസ്ഥാവകാശത്തിലെ മാറ്റം കാരണം പിന്നീട് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു.
ഉള്ളൊഴുക്കിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിച്ചത്. ചിത്രം ഏറെ നിരൂപക പ്രശമ്സയും നേടി. കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന്റെ ദുരിതം പകര്‍ത്തിയ കഥയും ചുരുളഴിയുന്ന ചില രഹസ്യങ്ങളുമാണ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളൊഴുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയ കുറുപ്പ്, വീണ നായർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലും സംഗീതം സുഷിൻ ശ്യാമും നിർവഹിച്ചിരിക്കുന്നു.എഡിറ്റർ: കിരൺ ദാസ്,സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: വർഷ വരദരാജൻ, വി.എഫ്.എക്സ്: ഐഡെന്റ് വി.എഫ്.എക്സ് ലാബ്സ്, വി.എഫ്.എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു ആൻഡ് ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചത്. മുമ്പ് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിലെ അഭിനയത്തിനും ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. 2018-ൽ സിനിസ്റ്റാൻ ഇന്ത്യയിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ ചിത്രം 2025-ൽ മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

