Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപര്‍ണ ബാലമുരളിയുടെ 'ഉല'-ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് റിലീസ് ചെയ്തു

text_fields
bookmark_border
ULA poster
cancel

സൂപ്പര്‍ ഹിറ്റ് ചിത്രം 'സുരറൈ പോട്രു'വിന് ശേഷം അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രമായ 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടൻ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. 'കല്‍ക്കി' ഫെയിം പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന 'ഉല' സിക്സ്റ്റീന്‍ ഫ്രെയിംസിന്‍റെ ബാനറില്‍ ജിഷ്ണു ലക്ഷ്മൺ തമിഴിലും മലയാളത്തിലും നിർമിക്കുന്നു.

'കല്‍ക്കി' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉല'യ്ക്കുണ്ട്. പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതൻ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. 'ഓപറേഷന്‍ ജാവ'യ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'ഉല'. ചിത്രീകരണം മേയ് അവസാനം വാരം ആരംഭിക്കും. വാർത്ത പ്രചാരണം-എ.എസ്. ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ULA first look poster released
Next Story