പുതിയ ഭാവത്തിൽ ഞെട്ടിക്കാൻ ഇന്ദ്രൻസ്; ത്രില്ലടിപ്പിച്ച് 'ഉടൽ' ടീസർ
text_fieldsഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ ചലച്ചിത്രം 'ഉടൽ' ടീസർ പുറത്തിറക്കി. പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കാൻ എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവുമാണ് പ്രേക്ഷകരെ ഞെട്ടിക്കുക. മേയ് ഇരുപതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിർമിച്ച് രതീഷ് രഘുനന്ദന് ആണ് സംവിധാനം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീതം സംവിധാനം.
പ്രവീണ്‍, ബൈജു ഗോപാലന് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. എക്സികുട്ടീവ് പ്രൊഡ്യൂസര്‍ -കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

