'ഉടൽ' ഒ.ടി.ടി.യിലേക്ക്; തീയതി പുറത്ത്
text_fieldsഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ. 2022 മെയ് 20നാണ് സിനിമ തിയറ്ററുകളിൽ എത്തിയ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ജനുവരി അഞ്ചിന് സൈന പ്ലാറ്റ്ഫോമിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ഉടൽ നിർമിച്ചത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഒ.ടി.ടി റിലീസ് വൈകിയതെന്ന് നിർമാതാക്കൾ അറിയിച്ചു. പ്രവീണും ബൈജു ഗോപാലനുമാണ് സഹനിർമാതാക്കൾ.
കുട്ടിച്ചായൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. കിരൺ എന്ന കഥാപാത്രമായി ധ്യാൻ ശ്രീനിവാസനും ഷൈനി ചാക്കോയായി ദുർഗ കൃഷ്ണയും വേഷമിട്ടു. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫ് ആണ് കൈകാര്യം ചെയ്തത്. വില്യം ഫ്രാൻസിസിന്റെതാണ് സംഗീതം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

