Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഐഷ സുൽത്താനയുടെ സിനിമ...

ഐഷ സുൽത്താനയുടെ സിനിമ 'ഫ്ലഷി'ന്​ യു സർട്ടിഫിക്കറ്റ്​

text_fields
bookmark_border
ഐഷ സുൽത്താനയുടെ സിനിമ ഫ്ലഷിന്​ യു സർട്ടിഫിക്കറ്റ്​
cancel

ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്ത ആദ്യ ചിത്രം 'ഫ്ലഷി'ന്​ യു സർട്ടിഫിക്കറ്റ്​. പൂർണമായും ലക്ഷദ്വീപിന്‍റെ കഥ പറയുന്ന സിനിമയുടെ രചനയും ഐഷയാണ്​ നിർവഹിച്ചിരിക്കുന്നത്​.

ഇപ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങളും ചില പ്രശ്നങ്ങളുടെ പരിഹാരവും തന്‍റെ സിനിമയിലു​​ണ്ടെന്ന്​ ഐഷ പറയുന്നു. 'ലക്ഷദ്വീപിന്‍റെ നെഗറ്റീവും പോസിറ്റീവും ഇതിലുണ്ട്. ഒരു കഥാപാത്രത്തെയും ഭാവനയിൽ നിന്ന് ചിത്രീകരിക്കേണ്ടി വന്നില്ല. ഇതുകാണുന്ന ഓരോ ദ്വീപുകാരനും ഇത് ഞാനാണല്ലോ എന്ന് തോന്നും. കാണുന്ന ഓരോ മലയാളിക്കും ഞാൻ അവിടെ പോയാൽ ഇങ്ങിനെയാണല്ലോ എന്ന് തോന്നും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ഈ സിനിമയിലുണ്ട്. കടലിനെയും കരയെയും ഒറ്റ ശരീരമായി കണ്ടുകൊണ്ടുള്ള കൺസപ്റ്റ് ആണ് സിനിമയിൽ. അത് എവിടെ വെച്ച് മുറിച്ചുമാറ്റിയാലും പ്രശ്നമാണ്. ആർക്കും ആരെയും രക്ഷപ്പെടുത്താൻ കഴിയില്ല. നിസ്സാര പ്രശ്നങ്ങൾക്ക് വരെ ആത്മഹത്യയിൽ അഭയം തേടുന്ന പെൺകുട്ടികൾക്കുള്ള മറുപടിയും ഈ സിനിമയിലുണ്ട്'- ഐഷ 'മാധ്യമം ഓൺലൈനി'നോട്​ പറഞ്ഞു.

ബീന കാസിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്. കെ.ജി. രതീഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. വില്യം ഫ്രാൻസിസും കൈലാസ്​ മേനോനുമാണ്​ സംഗീതം. എഡിറ്റിങ്​: നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഡിസൈനർ: അനന്ദു സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ: യാസർ അറാഫത്ത്​ ഖാൻ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്​: ഇറ നൂർ, ഓഡിയോഗ്രഫി: രഞ്ജു രാജ്​ മാത്യു, സൗണ്ട്​ മിക്സിങ്​: ജിജുമോൻ ടി. ബ്രൂസ്​, ചീഫ്​ ​​അസോസിയേറ്റ്​ ഡയറക്​ടേഴ്​സ്​: നിതിൻ സി.സി, ഉനൈസ്​ എസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aisha SultanaFlush movie
News Summary - U certificate for Aisha Sulthana movie Flush
Next Story