'രണ്ടു പേര്‍' ജൂലായ് ഒൻപത് മുതല്‍ നാല് ഒ.ടി.ടിയിൽ
text_fieldsനവാഗതനായ പ്രേം ശങ്കര്‍ സംവിധാനം നിര്‍വഹിച്ച 'രണ്ടു പേര്‍' ജൂലായ് ഒൻപത് മുതല്‍ നാല് ഒ.ടി.ടിയിൽ. 2017-ലെ ഐഎഫ്എഫ്കെ മത്സരവിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും.
ഒരു കാര്‍യാത്രയിലെ സംഭാഷണങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലേയ്ക്ക് യാത്ര ചെയ്യുന്ന ചിത്രമാണ് രണ്ടുപേർ. പുതിയ തലമുറയുടെ ബന്ധങ്ങളേയും ബ്രേക്കപ്പുകളേയും സംഭാഷണത്തിലൂടെ അനാവരണം ചെയ്യുകയാണ് രണ്ടുപേർ.
ജല്ലിക്കട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്‍റെ ആദ്യസിനികളിലൊന്നാണ് രണ്ടു പേര്‍. ഫിലിം മേക്കര്‍ കൂടിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ കമ്പനി, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ബേസില്‍ പൗലോസാണ്. ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും അഭിനയിക്കുന്നു.