'ടു മെൻ' ട്രെയിലർ റിലീസായി
text_fieldsഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്ത 'ടു മെൻ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ദീർഘനാൾ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വർക്കല സ്വദേശി രാജൻ ഭാസ്കരനാണ് ട്രെയിലർ പുറത്തിറക്കിയത്. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുകയാണ് ചിത്രം.
എം.എ നിഷാദും ഇർഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചടങ്ങിൽ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ രാജനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇർഷാദ്, എം.എ നിഷാദ്, ലെന, മാനുവൽ ക്രൂസ് ഡാർവിൻ, ഡോണി, കെ. സതീഷ്, അനുമോൾ, ലെന, ഡാനി ഡാർവിൻ, സോഹൻ സീനുലാൽ, സിദ്ധാര്‍ത്ഥ് രാമസ്വാമി, ആര്യ എന്നിവർ പങ്കെടുത്തു.
മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.
മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിങ്- വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ്: കണ്ടന്റ് ഫാക്ടറി.
ആഗസ്റ്റ് 5ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

