Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ഋതുരാജ് സിങ് അന്തരിച്ചു

text_fields
bookmark_border
TV actor Rituraj Singh dies of cardiac arrest
cancel

ടെലിവിഷൻ താരം ഋതുരാജ് സിങ്( 59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. സുഹൃത്തും നടനുമായ അമിത് ബെൽ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പാൻക്രിയാറ്റിക് രോഗത്തെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബനേഗി അപ്‌നി ബാത്, ജ്യോതി, ഹിറ്റ്‌ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം, അനുപമ എന്നിവയാണ് ഋതുരാജ് അഭിനയിച്ച പരമ്പരകൾ.ബദരീനാഥ് കി ദുൽഹനിയ (2017), വാഷ്-പോസസ്ഡ് ബൈ ദി ഒബ്‌സസ്ഡ്, തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും നടൻ അഭിനയിച്ചിട്ടുണ്ട്. 2023 ൽ പുറത്തിറങ്ങിയ യാരിയൻ 2 ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം.

വെബ് സീരീസുകളിലും സജീവമായിരുന്നു. ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനൽ, അഭയ്, ബന്ദിഷ് ബാൻഡിറ്റ്‌സ്, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇൻ ഹെവൻ സീസൺ 2 തുടങ്ങിയവയാണ് ഋതുരാജ് സിങ് പ്രധാനവേഷത്തിലെത്തിയ വെബ് സീരീസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TV actor Rituraj Singh dies of cardiac arrest
Next Story