Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസരം വാഗ്​ദാനം ചെയ്​ത്​ ബാലികയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ പുരി ജുഡീഷ്യൽ കസ്റ്റഡിയിൽ

text_fields
bookmark_border
Actor Pearl V Puri
cancel

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്​ പോക്​സോ കേസില്‍ അറസ്റ്റിലായ സീരിയൽ നടന്‍ പേള്‍ വി. പുരിയെ കോടതി 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു‍. നാഗിന്‍ 3 സീരിയലിലൂടെ ശ്രദ്ധേയനായ 31കാരനായ നടനെ മുംബൈ മാൽവാനി പൊലീസ്​ വെള്ളിയാഴ്ചയാണ്​ അറസ്റ്റ് ചെയ്തത്​.

ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ അവസരം വാഗ്​ദാനം ചെയ്​ത്​ 11കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്​തുവെന്നും അപമാനിച്ചുവെന്നുമാണ്​ പരാതി. രണ്ട്​ വർഷം മുമ്പാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​.

പേള്‍ പുരിക്ക് ഒപ്പം സീരിയലിൽ പ്രവര്‍ത്തിച്ചിരുന്നയാളാണ്​ പെൺകുട്ടിയുടെ മാതാവ്​. മാതാവിനൊപ്പം പെണ്‍കുട്ടി ഷൂട്ടിങ്​ സെറ്റ് സന്ദര്‍ശിക്കാറുണ്ടായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ്​ പേൾ വി. പുരി. നാഗിൻ 3, ബ്രഹ്​മരക്ഷസ്​ 2, ദിൽ കി നസർ സേ ഖൂബ്​സുരത്ത്​ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്​തിരുന്നു.

അതേസമയം, ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ താരം നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. പ്രമുഖ നിര്‍മാതാവ് ഏക്ത കപൂര്‍, അനിത ഹസ്സനന്ദനി, നിയ ശർമ്മ, രക്ഷന്ദ ഖാൻ, സുരഭി ജ്യോതി തുടങ്ങിയവർ പേള്‍ പുരിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TV actor Pearl V Puri sent to 14 day judicial custody in minor rape case
Next Story