Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ടർബോ ജോസാ’യി മമ്മൂട്ടി; വൈശാഖ്-മിഥുൻ മാനുവൽ ചിത്രത്തിന്റെ മാസ് ഫസ്റ്റ് ലുക്ക് പുറത്ത്
cancel

‘ടർബോ ജോസാ’യി മമ്മൂട്ടി; വൈശാഖ്-മിഥുൻ മാനുവൽ ചിത്രത്തിന്റെ മാസ് ഫസ്റ്റ് ലുക്ക് പുറത്ത്

text_fields
bookmark_border

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത് വലിയ ചർച്ചയായി മാറിയ ‘കാതൽ ദ കോറി’ന് ശേഷം മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന പുതിയ ചിത്രമാണ് ‘ടർബോ’. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മാസ് ആക്ഷൻ കോമഡി എന്റർടൈനറായി എത്തുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. കാതൽ, നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങൾ.

മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംങും ഷാജി നടുവേൽ പ്രൊഡക്ഷൻ ഡിസൈനിംങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Turbo’ first look Out; Mammootty stylish look
Next Story