Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിൻഡറിൽ തുനിഷ്കക്ക് മറ്റൊരു പ്രണയം, മരിക്കുന്നതിന് തൊട്ട് മുമ്പു വരെ വിഡിയോ കോൾ; വെളിപ്പെടുത്തി ഷീസാന്‍ ഖാന്‍

text_fields
bookmark_border
Tunisha Spoke to Tinder Date Ali 15 Minutes before  took her own life, Sheezans Lawyer in Court
cancel

നടി തുനിഷ്ക ശർമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുൻ കാമുകനും നടനുമായ ഷീസൻ ഖാൻ. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാ കോടതി ഷീസാന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. നടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തുനിഷ്കയുടെ അമ്മ നൽകിയ പരാതിയിൽ നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

താനുമായി പ്രണയം പിരിഞ്ഞതിന് ശേഷം തുനിഷ്ക മറ്റൊരു വ്യക്തിയുമായി ഡേറ്റിങ്ങിലായിരുന്നെന്ന് ഷീസൻ ഖാൻ കോടതിയിൽ പറഞ്ഞു.

'ബ്രേക്കപ്പിന് ശേഷം തുനിഷ്ക ടിൻഡർ അക്കൗണ്ട് എടുത്തിരുന്നു. ഇതിലൂടെ പരിചയപ്പെട്ട അലി എന്ന വ്യക്തിയുമായി ഡേറ്റിങ്ങിലായിരുന്നു. മരിക്കുന്നതിന് തൊട്ട് മുൻപ് 15 മിനിറ്റോളം ഇയാളുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു'; ഷീസാന്റെ അഭിഭാഷകന്‍ ഷൈലേന്ദ്ര മിശ്ര മുഖേനെയാണ് കാര്യം കോടതിയിൽ വെളിപ്പെടുത്തിയത്.

കൂടാതെ നടിയെ ഉറുദ്ദു സംസാരിക്കാൻ നിർബന്ധിച്ചുവെന്ന ആരോപണത്തിനും മറുപടി നൽകി. തനിക്കോ സഹോദരിമാർക്കോ വ്യക്തമായി ഉറുദ്ദു സംസാരിക്കാൻ അറിയില്ലെന്നായിരുന്നു നടന്റെ മറുപടി. പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന്‍ ഖാന്‍ വ്യക്തമാക്കി.

2022 ഡിസംബർ 24നാണ് നടി തുനിഷ്ക ശർമയെ സീരിയൽ സെറ്റിലെ ശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tunisha Spoke to Tinder Date Ali 15 Minutes before took her own life, Sheezan's Lawyer in Court
Next Story