തുനീഷ ശർമയുടെ മരണം: നടൻ ഷീസൻ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
text_fieldsമുംബൈ: ടെലിവിഷൻ താരം തുനിഷ ശർമയുടെ മരണൽ അറസ്റ്റിലായ നടൻ ഷീസൻ ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് വാലിവ് പൊലീസ് ഷീസനെ കോടതിയിൽ ഹാജരാക്കിയത്.
28 കാരനായ ഷീസനും 21 കാരിയായ തുനീഷയും മുമ്പ് പ്രണയ ബന്ധത്തിലായിരുന്നെന്നും പിന്നീട് ബന്ധം ഉപേക്ഷിച്ചതാണ് നടിയെ വിഷമിപ്പിച്ചതെന്നുമാണ് ആരോപണം. ബന്ധം അവസാനിപ്പിച്ചതിൽ മനം നൊന്ത് നടി ഡിസംബർ 24ന് ടിവി സീരിയൽ സെറ്റിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തിൽ ഡിസംബർ 25ന് നടനെതിരെ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിഷയത്തിൽ 27 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
ഷീസന് തുനീഷയെ കൂടാതെ മറ്റൊരു കാമുകി കൂടിയുണ്ടായിരുന്നെന്നും തുനിഷ ശർമ കേസിൽ പിടിയിലായതിനു പിറകെ നിരവധി ചാറ്റുകൾ അദ്ദേഹത്തെ മൊബൈലിൽ നിന്നും നീക്കം ചെയ്തുവെന്നും പൊലീസ് ആരോപിക്കുന്നു.
അന്വേഷണവുമായി ഷീസാൻ സഹകരിക്കുന്നില്ല. രഹസ്യ കാമുകിയുമായുളള സംഭാഷണങ്ങൾ നീക്കം ചെയ്തതിനെ കുറിച്ച് ചോദിക്കുമ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകുന്നതെന്നും പൊലീസ് പറഞ്ഞു.
വീണ്ടെടുക്കാനായ ചില ചാറ്റുകൾ തെളിയിക്കുന്നത്, പ്രതി നിരവധി പെൺകുട്ടികളുമായി നിരന്തരം സംസാരിക്കാറുണ്ടെന്നാണ്. തുനീഷയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പ്രതി അവരെ അവഗണിക്കാറായിരുന്നു. തുനീഷ പലതവണ മെസേജ് അയച്ചിട്ടും പ്രതി മറുപടി നൽകിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

