ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ തുമ്പാട് വീണ്ടും വരുന്നു; പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ
text_fieldsഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ കുത്തിവെക്കാൻ സാധിക്കുന്ന ഒരു ചിത്രമാണ് തുമ്പാട്. ഇന്ത്യൻ സിനിമപ്രേമുകളുടെ ഇടയിൽ ഏറെ ചർച്ചയായ സിനിമയാണിത്. സിനിമയുടെ നിർമ്മാതാവായ സോഹും ഷായാണ് രണ്ടാം ഭാഗത്തിന്റെ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒപ്പം സിനിമയുടേതായി ഒരു ടീസറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തുമ്പാട് റീ റിലീസ് വേളയിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. 2018ൽ റിലീസ് ചെയ്ത ചിത്രമന്ന് 12 കോടി നേടിയിരുന്നു. എന്നാൽ ഒ.ടി.യിൽ ഇറങ്ങിയതോടെ ചിത്രം ഇന്ത്യയൊട്ടാകെ ചർച്ചയായി. റി റീലിസിൽ ഇതുവരെ മികച്ച മുന്നേറ്റമാണ് തുമ്പാട് നടത്തുന്നത്. രാഹി അനിൽ ബാർവെ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരകഥ ഒരുക്കിയത് മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനിൽ ബാർവെ, ആനന്ദ് ഗന്ധ് എന്നിവർ ചേർന്നാണ് സോഹം ഷാ, ആനന്ദ് എൽ. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു 'തുമ്പാട്' നിർമിച്ചത്. മിസ്റ്ററി ഹൊറർ ത്രില്ലർ യോണറിലാണ് ചിത്രം ഒരുക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

