'ഇത് കണ്ട കഥയാടാ'- 'സുനാമി'യുടെ ടീസറിൽ ഇന്നസെന്റും ദിലീപും
text_fieldsലാല്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'സുനാമി'യുടെ ഒഫിഷ്യല്‍ ടീസര്‍ നടൻ ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നടന്മാരായ ഇന്നസെന്റ്, ദിലീപ് എന്നിവരുടെ ടെലിഫോൺ സംഭാഷണത്തിന്റെ രീതിയിലാണ് ടീസർ തയാറാക്കിയിരിക്കുന്നത്. 'ഇത് ആരും കാണാത്ത കഥയല്ല, കണ്ട കഥയാണ്' എന്ന് ഇന്നസെന്റ് പറയുന്നതാണ് ടീസറിന്റെ ഹൈലൈറ്റ്. മാർച്ച് 11നാണ് സിനിമയുടെ റിലീസ്.
പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണി നിർമിക്കുന്ന സിനിമയിൽ ബാലു വര്‍ഗീസ്,അജു വര്‍ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വർഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം ലാല്‍ എഴുതുന്നു. അലക്സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം.
സംഗീതം-യാഖ്സാന്‍ ഗ്രേ പെരേര, നേഹ നായര്‍, എഡിറ്റര്‍-രതീഷ് രാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-അനീഷ് പെരുമ്പിലാവ്, കല-പ്രതാപ് രവീന്ദ്രന്, വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്-ആര്.ജി. വയനാടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിതിന്‍ മൈക്കിള്‍, സ്റ്റില്‍സ്-ഷിജിന് പി രാജ്,പരസ്യകല-ഹെസ്ടണ് ലിനോ, വാര്‍ത്തപ്രചരണം-എ.എസ്. ദിനേശ്.

