പൊട്ടിച്ചിരി പടർത്തി 'T സുനാമി'യുടെ ട്രെയ്‌ലർ
text_fieldsകൊച്ചി: ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന 'T സുനാമി' യുടെ ട്രെയ്‌ലർ പുറത്ത് വിട്ടു. ചിരി പടർത്തുന്ന രസകരമായ ട്രെയ്‌ലർ മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവർ ചേർന്നാണ് പുറത്തിറക്കിയിരിക്കുന്നത്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അലൻ ആന്‍റണിയാണ് നിർമാണം. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്നസെന്‍റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അലക്‌സ്.ജെ. പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ.എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ആതിര ദിൽജിത്താണ് പി.ആർ.ഒ. മാർച്ച് 11നാണ് സുനാമി തീയറ്ററുകളിൽ എത്തുന്നത്.

