സുനാമിയുടെ കഥ ചോദിച്ച പിഷാരടിയോട് 'ഒന്നും ഇല്ലാ'യെന്ന് മുകേഷ്; വിശ്വസിക്കാതെ പിഷാരടി
text_fields'സൂനാമി' എന്ന സിനിമയുടെ കഥ എന്താണെന്നാണ് പിഷാരടിക്ക് അറിയേണ്ടത്. 'ഒന്നും ഇല്ലാ' എന്നായി മുകേഷ്. പറയുന്നത് മുകേഷ് ആയതുകൊണ്ട് 'എന്തോ ഉണ്ട്' എന്ന സംശയമായി പിഷാരടിക്ക്. പക്ഷേ, മുകേഷ് തറപ്പിച്ച് പറയുകയാണ്-'ഒന്നും ഇല്ല' എന്ന്. സംവിധായകൻ ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന 'സുനാമി' എന്ന ഫാമിലി എന്റർടൈനറിന്റെ രണ്ടാം ടീസറിലാണ് ഈ സംഭാഷണമുള്ളത്. ദിലീപിന് 'കണ്ട' കഥ ഇന്നസെന്റ് പറഞ്ഞുകൊടുക്കുന്നതിലുടെ ആദ്യ ടീസർ ഹിറ്റായിരുന്നു.
ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിവരാണ് 'സൂനാമി'യിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം-അലക്സ് ജെ. പുളിക്കൽ, എഡിറ്റിങ്- രതീഷ് രാജ്, സംഗീതം-യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും, കോസ്റ്റ്യൂം ഡിസൈൻ- പ്രവീൺ വർമ, പി.ആർ.ഒ- ആതിര ദിൽജിത്ത്. മാർച്ച് 11നാണ് സുനാമി തീയറ്ററുകളിൽ എത്തുന്നത്.

