Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
2021ലെ ആദ്യ മുഴുനീള ചിരിവിരുന്നുമായി ലാലും ലാൽ ജൂനിയറും ഒരുക്കുന്ന Tസുനാമിയെത്തുന്നു
cancel

2021ലെ ആദ്യ മുഴുനീള ചിരിവിരുന്നുമായി ലാലും ലാൽ ജൂനിയറും ഒരുക്കുന്ന 'Tസുനാമി'യെത്തുന്നു

text_fields
bookmark_border

തിയറ്ററുകൾ തുറന്ന്​ പ്രേക്ഷകർ പഴയ ആവേശത്തിലേക്ക് തിരികെ എത്തുന്ന വേളയിൽ ഈ വർഷം കൂടുതൽ സന്തോഷ നിമിഷങ്ങളുടേതാക്കുവാൻ സുനാമിയും എത്തുകയാണ്. നടനും സംവിധായകനുമായ ലാലും ലാൽ ജൂനിയറും ചേർന്ന് ഒരുക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എൻറർടൈനറാണ്. ചിത്രത്തി​െൻറ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസി​െൻറ ബാനറിൽ അലൻ ആൻറണിയാണ് നിർവഹിക്കുന്നത്​. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്.

പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെൻറ്​, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യുസി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tsunami movie by lal and lal jr to release in 2021
Next Story