Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2023 12:07 PM GMT Updated On
date_range 18 March 2023 12:07 PM GMTപൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ കഥ; 'പൊലീസ് ഡേ', സസ്പെൻസ് ത്രില്ലർ ചിത്രം
text_fieldsഒരു തികഞ്ഞ പൊലീസ് കഥയുമായി 'പൊലീസ് ഡേ' ഒരുങ്ങുന്നു.നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തൻറന്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം
ടിനി ടോം, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ, എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ. ഡിനു മോഹന്റേതാണ് സംഗീതം.ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എസ്. എഡിറ്റിങ് - രാകേഷ് അശോക,കലാസംവിധാനം - രാജു ചെമ്മണ്ണിൽ.
മാർച്ച് ഇരുപത്തിയൊന്നു മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.
Next Story