ഷാറൂഖ് ഖാൻ ചിത്രം പത്താന്റെ ട്രെയിലർ ഉടൻ; തീയതി പുറത്ത്
text_fieldsഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. പത്താൻ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് തീവ്രഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.
വിവാദങ്ങൾ തുടരുമ്പോൾ പത്താന്റെ ട്രെയിലർ പുറത്ത് വിടാനൊരുങ്ങി അണിയറ പ്രവർത്തകർ. ജനുവരി 10 നാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകരം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ അധികവും എസ്. ആർ.കെയുടെ മാസ് ആക്ഷൻ രംഗങ്ങളായിരിക്കും. കൂടാതെ നടി ദീപിക പദുകോണും ജോൺ എബ്രാഹാമും ട്രെയിലറിൽ ഉണ്ടാകും. ട്രെയിലറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
പത്താനിലെ 'ബേഷരം രംഗ്' എന്നുള്ള ഗാനം പുറത്ത് ഇറങ്ങിയതോടയാണ് ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. ഗാനരംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. ഇതാണ് തീവ്രഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്. വലിയതോതിൽ പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഗാനരംഗങ്ങൾ മാറ്റണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചുണ്ട്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ജനുവരി 25നാണ് പ്രദർശത്തിനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

