കാടും മനുഷ്യനും; 'ലർക്ക്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി മമ്മൂട്ടി കമ്പനി
text_fieldsവനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം, എന്നാൽ അതിനേക്കാൾ ഉപരിയായി മനുഷ്യന്റെ ജീവനും സംരക്ഷണം ആവശ്യമാണ് എന്ന സന്ദേശം ഉയർത്തിക്കൊണ്ട് 'ലർക്ക്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടി കമ്പനിയാണ് പ്രകാശനം ചെയ്തത്.
കേരളത്തിൽ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വന്യജീവി ആക്രമണങ്ങളും അതുമൂലം ഉണ്ടായ ജനകീയ പ്രക്ഷോഭങ്ങളും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരപരാധികളായ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, മനുഷ്യജീവനേക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നോ എന്ന ഗുരുതരമായ ചോദ്യം ഈ ചിത്രം ഉയർത്തുന്നു. വിഷയത്തെ രാഷ്ട്രീയപരമായും സാമൂഹികമായും മുതലെടുക്കാൻ ശ്രമിക്കുന്ന വിഭാഗങ്ങളെയും ചിത്രത്തിൽ വിമർശനാത്മകമായി അവതരിപ്പിക്കുന്നുണ്ട്.
കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ നിർമിച്ച് എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, മാൻ മീഡിയയിലൂടെ ജൂലൈ 24-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കാലികപ്രസക്തിയുള്ള ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന 'ലർക്ക്' പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജാ വക്കപ്പാടി എന്നിവർക്കൊപ്പം സംവിധായകൻ എം.എ. നിഷാദും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തിരക്കഥയും സംഭാഷണവും ജുബിൻ ജേക്കബ് നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: രജീഷ് രാമൻ, ചിത്രസംയോജനം: വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, കലാസംവിധാനം: ത്യാഗു തവനൂർ, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, ചമയം: സജി കാട്ടാക്കട, ശബ്ദലേഖനം: ജുബിൻ രാജ്, ശബ്ദമിശ്രണം: ഗണേഷ് മാരാർ, പി.ആർ.ഒ: വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

