ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി ഒ.ടി.ടിയിലെത്തുന്നു
text_fieldsടൊവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്റിറ്റി. ചിത്രം ഒ.ടി.ടിയിൽ എത്തുന്നുന്നു. ജനുവരി 31 ന് സീ 5 ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തെ കൂടാതെ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാം.
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.ജനുവരി 2 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.
തൃഷയായിരുന്നു ചിത്രത്തിലെ നായിക. വിനയ് റോയ്,അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരാണ് മറ്റുതാരങ്ങൾ.ബോളിവുഡ് താരം മന്ദിര ബേദി ഒരു പ്രധാനകഥാപാത്രത്തെ അവതരപ്പിച്ചിട്ടുണ്ട്.
സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

