Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമാണം ടൊവിനോ തോമസ്; ബേസിലിന്റെ 'മരണമാസി'ന് തുടക്കമായി

text_fields
bookmark_border
Tovino Thomas Produced Basil Joseph Movie Maranamass Movie
cancel

ബേസിൽ ജോസഫിനെ കേന്ദ്രകഥാപാത്രമാക്കി നടൻ ടൊവിനോ തോമസ് നിർമിക്കുന്ന ചിത്രമാണ് മരണമാസ്.നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.മട്ടാഞ്ചേരി ബസാർ റോഡിലെ നികുതി വകുപ്പിന്‍റെ ഓഫീസിലാണ് ചിത്രീകരണം ആരംഭിച്ചത്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയുടെ കഥയ്ക്ക് സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ഇംതീയാസ് ഖദീറാണ് കോ പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗോകുൽനാഥ്‌ . മ്യൂസിക് - ജയ് ഉണ്ണിത്താൻ,വരികൾ - മൂസിൻ പെരാരി, പ്രൊഡക്ഷൻ ഡിസൈനെർ - മാനവ് സുരേഷ്, കോസ്റ്റും - മാഷർ ഹംസ, മേക്ക് അപ്- ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് - വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് - എഗ്ഗ് വൈറ്റ് വി എഫ് എക്സ്,ഡി ഐ - ജോയ്നർ തോമസ്, പ്രൊഡക്ഷൻ കണ്ട്രോളർ - എൽദോ സെൽവരാജ്,സ്റ്റണ്ട് - കലൈ കിങ്സൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉമേഷ്‌ രാധാകൃഷ്ണൻ, ബിനു നാരായൻ,സ്റ്റിൽസ് - ഹരികൃഷ്ണൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tovino Thomas Produced Basil Joseph Movie Maranamass Movie
Next Story