'ഡേറ്റ് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ്, അതിനാൽ പിന്മാറുന്നു'; പ്രശാന്ത് നീലും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന ഡ്രാഗൺ എന്ന ചിത്രത്തിൽ നിന്നും പിന്മാറുന്നുവെന്ന് ടൊവിനോ തോമസ്
text_fieldsജൂനിയർ എൻ.ടി.ആറും പ്രശാന്ത് നീലും ഒന്നിക്കുന്ന അടുത്ത ചിത്രത്തിൽ ടൊവിനോ തോമസും ഭാഗമാകുന്നു എന്ന രീതിയിലുള്ള വാർത്തകൾ ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ച് ഔഗ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോൾ നടൻ തന്നെ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
2022ലാണ് ജൂനിയർ എൻ.ടി.ആറിന്‍റെ പുതിയ സിനിമയുടെ വാർത്ത എത്തുന്നത്. താൽക്കാലികമായി ഡ്രാഗൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഗസ്റ്റ് 9ന് ഹൈദരാബാദിൽ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. 2026 ജൂണിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനുശേഷം ചിത്രത്തെക്കുറിച്ച് അപ്‌ഡേറ്റുകളൊന്നും ഉണ്ടായിട്ടില്ല.
ചൊവ്വാഴ്ച ഹൈദരാബാദിൽ തന്റെ പുതിയ മലയാള ചിത്രമായ പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷനുവേണ്ടി എത്തിയ ടൊവിനോ താൻ ഡ്രാഗൺ സിനിമയിൽ നിന്ന് പിന്മാറുന്നതായി സ്ഥിരീകരിച്ചു. ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'ഡേറ്റ് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ്, അതിനാൽ പിന്മാറുന്നു' എന്നായിരുന്നു നടന്‍റെ മറുപടി.
'ഞാൻ ഒരേസമയം ഒന്നിലധികം സിനിമകൾ ചെയ്യാറില്ല. മലയാളത്തിൽ ഒരു ഷെഡ്യൂളിൽ ഒരു സിനിമ പൂർത്തിയാക്കും. എന്നാൽ തെലുങ്കിൽ ഒരു പ്രോജക്റ്റിന് ഏകദേശം ഒരു വർഷമെടുക്കും. ഒരു വർഷം മുഴുവനായി ബുദ്ധിമുട്ടാണ്, മൂന്ന് മാസം മാത്രമേ എനിക്ക് നൽകാൻ കഴിയൂ' ടൊവിനോ പറഞ്ഞു.
തെലുങ്ക് സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ് എൻ.ടി.ആർ നീൽ ചിത്രം. 2022ൽ ജൂനിയർ എൻ.ടി.ആറിന്റെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ചിത്രം കഴിഞ്ഞ വർഷം ആദ്യം ഷൂട്ടിങ് ആരംഭിച്ചു. സംവിധായകൻ അയൻ മുഖർജി, നടൻ ഹൃതിക് റോഷൻ എന്നിവർക്കൊപ്പമുള്ള തന്റെ ബോളിവുഡ് അരങ്ങേറ്റമായ വാർ 2 വിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം നടനും ചിത്രീകരണത്തിന് എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

