Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസോഷ്യൽ മീഡിയ കത്തിച്ച്...

സോഷ്യൽ മീഡിയ കത്തിച്ച് ടൊവിനോയും നസ്രിയയും! ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് കിക്കോഫ്; ടൈറ്റിൽ ലോഞ്ച് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നിന്നും...

text_fields
bookmark_border
സോഷ്യൽ മീഡിയ കത്തിച്ച് ടൊവിനോയും നസ്രിയയും! ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് കിക്കോഫ്; ടൈറ്റിൽ ലോഞ്ച് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നിന്നും...
cancel

ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിന് വേറിട്ട പരീക്ഷണത്തിലൂടെ നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ നടന്ന റയല്‍ - ബാഴ്‌സ എല്‍ ക്ലാസിക്കോ മത്സരത്തിന്‍റെ കിക്കോഫിനൊപ്പം സ്റ്റേഡിയത്തിൽ നിന്നും തത്സമയം തങ്ങളുടെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് ടൊവിനോയും നസ്രിയയും ചേർന്ന് നിർവഹിച്ചു. ഇരുവരുടേയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ലൈവായാണ് ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. സ്പാനിഷ് ടൈം രാത്രി 9നും ഇന്ത്യൻ ടൈം ഇന്ന് പുലർച്ചെ 12.30നും ആണ് ടൈറ്റിൽ ലോഞ്ച് നിർവഹിക്കുന്നത്.

സ്പാനിഷ് ലാ ലിഗയിൽ കിരീടം നിർണ്ണയിക്കുന്ന നിർണ്ണായകമായ എൽ ക്ലാസിക്കോ പോരാട്ടത്തിന്‍റെ കിക്കോഫ് ടൈമിൽ ഒരു മലയാളം സിനിമയുടെ ടൈറ്റിൽ ലോഞ്ച് തത്സമയം നിർവഹിക്കപ്പെട്ടു എന്ന അപൂർവതയും ഇതിനുണ്ട്. ഇതിനായി ഇരുവരും ബാഴ്സലോണയിൽ എത്തിച്ചേരുകയായിരുന്നു.

ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്സിൻ പരാരിയാണ് സിനിമയുടെ സംവിധായകൻ. പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്‌സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ സജിൻ അലി, അബ്ബാസ് തിരുനാവായ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

സഹനിർമാണം: പ്രദീപ് സിഎസ്, ഷാനിർ എംകെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, രചന: മുഹ്‌സിൻ പരാരി, സക്കറിയ, സംഗീതം: സുഷിൻ ശ്യാം, ഡി.ഒ.പി: വിഷ്ണു തണ്ടശ്ശേരി, എഡിറ്റർ: ബ്ലെസ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: ഹർഷാദ് അലി, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡ.ഡിസൈനർ: ഔസേഫ് ജോൺ, സൗണ്ട് ഡിസൈനർ: ഷിജിൻ ഹട്ടൺ, സൗണ്ട് മിക്സിങ്: ഫസൽ എ ബാക്കർ, ചീഫ് അസോ ഡയറക്ടർ: രാഹുൽ കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, ഹെഡ് - ഇന്‍റർനാഷണൽ റിലേഷൻഷിപ്പ്: ഐഷ നാസിയ, വി.എഫ്.എക്സ്: എഗ് വൈറ്റ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻ: യെല്ലോടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ: ചാർലി & ദി ബോയ്‌സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nazriya nazimTovino Thomassocial media viralEntertainment News
News Summary - Tovino and Nazriya set social media on fire! Kickoff for the new film starring the two; Title launch from Barca's home ground
Next Story