'ശ്രീലങ്കയിൽ നിന്ന് സൂപ്പർ സ്റ്റാറിന്‍റെ ഹൃദയത്തിലേക്ക്'; രജനീകാന്തിന്‍റെ സന്ദേശം പങ്കുവെച്ച് 'ടൂറിസ്റ്റ് ഫാമിലി' സംവിധായകൻ
text_fieldsശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ബോക്സ് ഓഫിസിൽ മുന്നേറുകയാണ്. ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച സിനിമയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
ഇപ്പോഴിതാ, സിനിമ കണ്ട് സൂപ്പർ സ്റ്റാർ രജനീകാന്ത് വിളിച്ചെന്ന സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് അഭിഷാൻ. 'സൂപ്പർ, സൂപ്പർ, സൂപ്പർ. എക്സ്ട്രാഓർഡിനറി !' എന്ന അടിക്കുറിപ്പോടെയാണ് അഭിഷാൻ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.
ഈ ഫോൺ കോൾ യഥാർഥത്തിൽ സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, സൂപ്പർ ഹ്യൂമനിൽ നിന്ന് ഒരു സ്പെഷ്യൽ കോൾ ലഭിച്ചു എന്ന് അഭിഷാൻ കുറിച്ചു. സൂപ്പർ ഹ്യൂമൻ രജനീകാന്ത് തന്നെയാണെന്ന് സിനിമയുടെ നിർമ്മാതാക്കൾ പങ്കുവെച്ചു.
ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് അഭയാർഥിയായി എത്തിയ ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറയുന്നത്. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
നടനും സംവിധായകനുമായ പ്രഭുദേവയും ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അത്ഭുതകരമായ സിനിമ എന്നാണ് പ്രഭുദേവ വിശേഷിപ്പിച്ചത്. 'ടൂറിസ്റ്റ് ഫാമിലി കണ്ടു. എത്ര അത്ഭുതകരമായ സിനിമ. എത്ര തവണ ചിരിക്കുകയും കരയുകയും ചെയ്തു.
ഈ മനോഹരമായ യാത്രക്ക് സംവിധായകൻ അഭിഷാൻ ജീവിന്തിന് വളരെയധികം നന്ദി, ഇത്രയും അത്ഭുതകരമായ ഒരു ടീമിനെ തെരഞ്ഞെടുത്തതിന് നിർമ്മാതാവിന് പ്രത്യേക അഭിനന്ദനം എന്നാണ് പ്രഭുദേവ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

