Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആദ്യ ദിനം തന്നെ നൂറ്...

ആദ്യ ദിനം തന്നെ നൂറ് കോടി ക്ലബിൽ; ചരിത്രം സൃഷ്ടിച്ച ദക്ഷിണേന്ത്യൻ സംവിധായകർ ഇവരാണ്...

text_fields
bookmark_border
ആദ്യ ദിനം തന്നെ നൂറ് കോടി ക്ലബിൽ; ചരിത്രം സൃഷ്ടിച്ച ദക്ഷിണേന്ത്യൻ സംവിധായകർ ഇവരാണ്...
cancel

ഇന്ത്യൻ സിനിമ ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിലൊന്നായി വളർന്നുകൊണ്ടിരിക്കുകയാണ്. മികച്ച സിനിമകൾക്ക് എപ്പോഴും വലിയ വിജയം നേടാൻ കഴിയും. ഓരോ വലിയ വിജയത്തിനു പിന്നിലും ഒരു സംവിധായകന്റെ ദീർഘവീക്ഷണമുണ്ട്. കഥ രൂപപ്പെടുത്തുന്നതും കാഴ്ച്ചപ്പാട് സൃഷ്ടിക്കുന്നതും ഹൈപ്പ് വർധിപ്പിക്കുന്നതും സംവിധായകനാണ്. ആദ്യ ദിവസം തന്നെ ലോകമെമ്പാടും 100 കോടി രൂപ കലക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച ദക്ഷിണേന്ത്യൻ സംവിധായകരെ പരിചയപ്പെടാം.

1. എസ്.എസ്. രാജമൗലി

സിനിമകൾ: ബാഹുബലി 2, ആർ.ആർ.ആർ

ഇന്ത്യൻ സിനിമകളെ ആഗോള ഇവന്റുകളാക്കി മാറ്റാൻ രാജമൗലിക്ക് കഴിഞ്ഞു. രാജമൗലിയുടെ ബാഹുബലി 2, ആർ.ആർ.ആർ എന്നീ രണ്ട് സിനിമകളും ആദ്യ ദിവസം തന്നെ ലോകമെമ്പാടും 200 കോടി രൂപ കടന്നു. 'ബാഹുബലി 2: ദ കൺക്ലൂഷൻ' 72.5 കോടിയാണ് കേരളത്തിൽ നിന്ന് നേടിയത്. 'ആർ.ആർ.ആർ' 25.50 കോടിയും നേടി. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ് രാജമൗലി.

2. പ്രശാന്ത് നീൽ

ചിത്രങ്ങൾ: കെ.ജി.എഫ് 2, സലാർ

കന്നഡ, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രശാന്ത് നീൽ. കന്നഡ ആക്ഷൻ-ത്രില്ലറായ ഉഗ്രം (2014) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പിന്നീട് കെ.ജി.എഫ് ഫ്രാഞ്ചൈസി സംവിധാനം ചെയ്തു. അതിന്റെ രണ്ടാം ഭാഗം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രമായി മാറി. നീലിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സലാർ.

3. ലോകേഷ് കനകരാജ്

ചിത്രങ്ങൾ: ലിയോ, കൂലി

വിജയ്‌യുടെ ലിയോ, രജനീകാന്തിന്റെ കൂലി എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് തമിഴ് സിനിമക്ക് ചരിത്രപരമായ ഓപ്പണിങ്ങാണ് നൽകിയത്. രണ്ടും ആഗോളതലത്തിൽ 140-150 കോടി രൂപ കലക്ഷൻ നേടി. 2016ൽ പുറത്തിറങ്ങിയ അവിയൽ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 2017ൽ തന്റെ ആദ്യ ഫീച്ചർ ചിത്രം മാനഗരം സംവിധാനം ചെയ്തു.

4. സുജീത്

സിനിമകൾ: സാഹോ, ദേ കാൾ ഹിം ഒജി

സാഹോയുടെ 154 കോടി രൂപയുടെ നേട്ടത്തിലൂടെയാണ് സുജീത് സിനിമ മേഖലയെ അത്ഭുതപ്പെടുത്തിയത്. ഇപ്പോൾ, പവൻ കല്യാണിന്റെ ദേ കോൾ ഹിം ഒജിയും ആദ്യ ദിവസം തന്നെ 100 കോടി കടന്നിരിക്കുകയാണ്. 23ാം വയസിൽ റൊമാന്റിക് കോമഡി ത്രില്ലർ ചിത്രമായ റൺ രാജ റൺ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. റൺ രാജ റൺ എന്ന ചിത്രത്തിന് മികച്ച പുതുമുഖ സംവിധായകനുള്ള (തെലുങ്ക്) സൈമ അവാർഡ് ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directorsouth indian filmMovie NewsEntertainment News
News Summary - Top 4 directors with Rs 100 crore openings on day 1
Next Story