Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right2020ലെ ഏറ്റവും മികച്ച...

2020ലെ ഏറ്റവും മികച്ച 10 ഇന്ത്യൻ വെബ്​ സീരീസുകൾ; സ്​കാം 1992, പാതാൾ ലോക്​, പഞ്ചായത്ത്​ Etc....

text_fields
bookmark_border
2020ലെ ഏറ്റവും മികച്ച 10 ഇന്ത്യൻ വെബ്​ സീരീസുകൾ; സ്​കാം 1992, പാതാൾ ലോക്​, പഞ്ചായത്ത്​ Etc....
cancel

ഇന്ത്യയിൽ ഒടിടി പ്ലാറ്റ്​ഫോമുകളുടെ വളർച്ചക്ക്​ ഇന്ധനമായ വർഷമായിരുന്നു 2020. പാതിയിലധികം മാസങ്ങളും ലോക്​ഡൗൺ വിഴുങ്ങിയതോടെ പലരും സമയത്തെ കൊല്ലാനും വിനോദത്തിനുമൊക്കെയായി സ്​ട്രീമിങ്​ ആപ്പുകളെ ആശ്രയിച്ചു. എന്നാൽ, സിനിമകളോടൊപ്പം ഇക്കാലത്ത്​ വലിയ പ്രചാരവും കാഴ്​ച്ചക്കാരെയും ലഭിച്ചത്​ വെബ്​ സീരീസുകൾക്ക്​ കൂടിയാണ്​. ക്രൈം ത്രില്ലർ-കോമഡി-മ്യൂസിക്​-റൊമാൻസ്​-ഡ്രാമ-ബയോപിക്​ തുടങ്ങി സകല ഴോണറിലുള്ള സീരീസുകൾക്കും 2020ൽ ഡിമാൻറുണ്ടായി.

വമ്പൻ ഹിറ്റുകളായ ഒരുപാട്​ അമേരിക്കൻ സീരീസുകളാണ്​ ഒടിടി പ്ലാറ്റ്​ഫോമുകൾ കീഴടക്കുന്നതെങ്കിലും സമീപകാലത്ത്​ ഇന്ത്യയിലും വെബ്​സീരീസ്​ തരംഗം ആഞ്ഞടിച്ചിരുന്നു. ചില ഇന്ത്യൻ സീരീസുകൾ കാഴ്​ച്ചക്കാരുടെ എണ്ണത്തിൽ​ രാജ്യത്ത്​ വിദേശ സീരീസുകളെ പോലും മറികടന്നു. ​കഴിഞ്ഞ വർഷം റിലീസായ നവാസുദ്ദീൻ സിദ്ദിഖി-സൈഫ്​ അലിഖാൻ എന്നിവർ തകർത്തഭിനയിച്ച സാക്രഡ്​ ഗെയിംസിന്​ ഇൗ വർഷവും ഏറെ കാഴ്​ച്ചക്കാരെ ലഭിച്ചിട്ടുണ്ട്​.

2020ലെ ഏറ്റവും മികച്ച 10 ഇന്ത്യൻ വെബ്​ സീരീസുകൾ പരിചയപ്പെട്ടാലോ... കൂടെ ​െഎ.എം.ഡി.ബി റേറ്റിങും നൽകിയിട്ടുണ്ട്​.

സ്​കാം 1992

ഒക്​ടോബറിൽ സോണി ലിവ്​ എന്ന ആപ്പിൽ റിലീസ്​ ​ചെയ്​ത സീരീസിനാണ്​ നിലവിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ളത്​. ​െഎ.എം.ഡി.ബിയിൽ 9.7 റേറ്റിങ്​ ലഭിച്ച സ്​കാം 1992 കണ്ടവർ അത്​ എന്തായാലും ശരിവെക്കുകയും ചെയ്യും. പ്രതീക്​ ഗാന്ധി വേഷമിട്ട സീരീസി​െൻറ പ്രമേയം ഇന്ത്യയിലെ ആദ്യത്തെ സ്​റ്റോക്​ മാർക്കറ്റ്​ സ്​കാം ആണ്​. ഹർഷദ്​ മെഹ്​തയായാണ്​ അദ്ദേഹം സ്​കാം 1992ൽ വേഷമിടുന്നത്​.

പഞ്ചായത്ത്​

ആമസോൺ പ്രൈമിൽ റിലീസ്​ ചെയ്​ത പഞ്ചായത്തിന്​ െഎ.എം.ഡി.ബിയിൽ 8.7 ആണ്​ റേറ്റിങ്​ ലഭിച്ചത്​. അഭിഷേക്​ ത്രിപാഠിയാണ്​ നായകൻ. താരം ഒരു കുഗ്രാമത്തിൽ പഞ്ചായത്ത്​ സെക്രട്ടറിയായി എത്തുന്നതാണ്​ ​സീരീസി​െൻറ പ്രമേയം. കോമഡി-ഡ്രാമ വിഭാഗത്തിൽ പെടുന്ന സീരീസ്​ ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക.

ബാന്ദിഷ്​ ബൻഡിറ്റ്​സ്​

ആമസോൺ പ്രൈമിൽ റിലീസ്​ ചെയ്​ത റൊമാൻറിക്​ മ്യൂസിക്കൽ ഡ്രാമയാണ്​ ബാന്ദിഷ്​ ബൻഡിറ്റ്​സ്​. െഎ.എം.ഡി.ബിയിൽ 8.7 ആണ്​ റേറ്റിങ്​. ഷങ്കൾ എഹ്​സാൻ ലോയ്​യുടെ ഗംഭീര സംഗീതവും അതിമനോഹരമായ കഥയും സംവിധാനവുമൊക്കെയാണ്​ സീരീസിനെ ​ജനപ്രിയമാക്കിയത്​.

സ്​പെഷ്യൽ ഒാപ്​സ്​

െഎ.എം.ഡി.ബിയിൽ 8.5 റേറ്റിങ്​ ഉള്ള സ്​പെഷ്യൽ ഒാപ്​സ്​ നീരജ്​ പാണ്ഡെ എന്ന സൂപ്പർഹിറ്റ്​ സംവിധായക​െൻറ വെബ്​ സ്​പേസിലേക്കുള്ള കാൽവെപ്പായിരുന്നു. തീവ്രവാദ ആക്രമണങ്ങൾക്ക്​ പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങളെ പൊളിക്കുന്ന റോ ഏജൻറായി കെ കെ മേനോൻ എത്തിയ സീരീസ്​ ഹോട്​സ്റ്റാറിലാണ്​ സ്​ട്രീം ചെയ്യുന്നത്​.

അസുർ

വൂട്ടിൽ റിലീസായ അസുർ എന്ന സീരീസ്​ സസ്​പെൻസും മിത്തോളജിയും നിറഞ്ഞ ഗംഭീര അനുഭവമായിരിക്കും സമ്മാനിക്കുക. ബോളിവുഡ്​ താരം അർഷാദ്​ വാർസിയും ബരുൺ സോബ്​തിയുമാണ്​​ കേന്ദ്ര കഥാപാത്രങ്ങൾ​. ഒരു ക്രൂരനായ സീരിയൽ കില്ലറെ തേടിയിറങ്ങുകയാണ്​ അസുറിൽ ഇരുവരും. ​െഎ.എം.ഡി.ബിയിൽ 8.4 ആണ്​ അസുറി​െൻറ റേറ്റിങ്​.

ആര്യ

ഹോട്​സ്റ്റാറിലെത്തിയ ആര്യ എന്ന വെബ്​സീരീസിൽ സുഷ്​മിത സെൻ ആണ്​ നായിക. ഡച്ച്​ ഡ്രാമ സീരീസ്​ ബേസ്​ ചെയ്​ത്​ നിർമിച്ചിരിക്കുന്ന ആര്യക്ക്​ െഎ.എം.ഡി.ബിയിൽ 7.9 ആണ്​ റേറ്റിങ്​.

ദ ഗോൺ ഗെയിം

വൂട്ടിൽ റിലീസായ ഇൗ സീരീസ് കോവിഡ്​​ ലോക്​ഡൗണിനെ അടിസ്ഥാനമാക്കിയുള്ള സീരീസ്​ വെത്യസ്​തമായ രീതിയിലാണ്​ ചിത്രീകരിച്ചിരിക്കുന്നത്​. സൂം കോളുകളും ടെക്​സ്​റ്റ്​ മെസ്സേജുകളും സോഷ്യൽ മീഡിയയുമൊക്കെ ഉപയോഗിച്ചുള്ള ചിത്രീകരണമാണ്​ ദ ഗോൺ ഗെയിമി​െൻറ പ്രത്യേകത. എ.എം.ഡി.ബിയിൽ 7.9 ആണ്​ റേറ്റിങ്

പാതാൾ ലോക്​

ആമസോൺ പ്രൈമിൽ റിലീസായി പാതാൾ ലോക്​ ഇൗ വർഷത്തെ ഏറ്റവും ചർച്ചയായ സീരീസുകളിൽ ഒന്നാണ്​. തരുൺ തേജ്​പാലി​െൻറ 'ദ സ്​റ്റോറി ഒാഫ്​ മൈ അസാസിൻസ്​' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സീരീസ്​ ബോളിവുഡ്​ താരം അനുഷ്​ക ശർമയായിരുന്നു നിർമിച്ചത്​. വിവാദങ്ങളിലേക്ക്​ നയിച്ച പാതാൾ ലോകിനെതിരെ സമൂഹ മാധ്യമങ്ങളിൽ ചിലർ ​മോശം പ്രചാരണങ്ങളും നടത്തിയിരുന്നു. എ.എം.ഡി.ബിയിൽ 7.8 ആണ്​ റേറ്റിങ്.

എ സിംപിൾ മർഡർ

സോണി ലിവ്​ സീരീസായ എ സിംപിൾ മർഡർ ഡാർക്​ കോമഡി വിഭാഗത്തിൽ പെടുന്ന സീരീസാണ്​. വളരെ വെത്യസ്​തമായ കഥയുമായി എത്തിയ സീരീസിന്​ എ.എം.ഡി.ബിയിൽ 6.8 ആണ്​ റേറ്റിങ്​.

ഫ്ലഷ്​

എ.എം.ഡി.ബിയിൽ 6.2 റേറ്റിങ്ങുള്ള ഫ്ലഷിൽ സ്വര ഭാസ്​കറാണ്​ കേന്ദ്ര കഥാപാത്രമാവുന്നത്​. ഇറോസ്​ നൗവിൽ സ്​ട്രീം ​ചെയ്യുന്ന ഫ്ലഷ്​ മനുഷ്യക്കടത്തിനെ കുറിച്ചാണ്​ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Web SeriesPaatal Lokscam 1992
News Summary - Top 10 Web Series Of 2020
Next Story