വലിയ സിനിമകൾ തകർന്നു, ചെറിയ സിനിമകൾ വിജയിച്ചു; 2025ൽ കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രങ്ങൾ ഇവ...
text_fields2025 തമിഴ് സിനിമക്ക് അനുകൂലമായ വർഷമായിരുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിടാമുയാർച്ചി, കൂലി, തഗ് ലൈഫ്, റെട്രോ, മദ്രാസി തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞ വർഷം പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചവയാണ്. എന്നാൽ ഇവയിൽ പല ചിത്രങ്ങളും 100 കോടി കലക്ഷൻ നേടി. തമിഴ്‌നാട് ബോക്‌സ് ഓഫിസിൽ 2025ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ 10 സിനിമകൾ ഇതാ...
അജിത് കുമാറിന്‍റെ ഗുഡ് ബാഡ് അഗ്ലിയാണ് പട്ടികയിൽ ഒന്നാമത്. രജനികാന്തിന്‍റെ കൂലിയെ പിന്തള്ളി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടിൽ 145.50 കോടി നേടി. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ലോകേഷ് കനകരാജ് ചിത്രമായ കൂലി 144.25 കോടിയാണ് നേടിയത്. ഗുഡ് ബാഡ് അഗ്ലി കൂടാതെ, അജിത് കുമാറിന്‍റെ 2025ലെ മറ്റൊരു റിലീസായ വിടാമുയർച്ചി 82.25 കോടി നേടി മൂന്നാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ വർഷത്തെ മറ്റൊരു പ്രധാന തമിഴ് ഹിറ്റായിരുന്നു ഡ്രാഗൺ. പ്രദീപ് രംഗനാഥൻ നായകനായ ചിത്രം 78.50 കോടി നേടി ഏറ്റവും വലിയ നാലാമത്തെ ചിത്രമായി മാറി. കൂടുതൽ കലക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രം കാന്താരയാണ്. 69.50 കോടിയാണ് കാന്താരയുടെ കലക്ഷൻ. 2025ൽ തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ 10 സിനിമകളിലെ ഒരേയൊരു തമിഴ് ഇതര സിനിമയാണിത്. കമൽഹാസനും മണിരത്‌നവും വീണ്ടും ഒന്നിച്ച തഗ് ലൈഫിന് പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല. വലിയ സിനിമകൾ നിരാശപ്പെടുത്തിയപ്പോൾ ടൂറിസ്റ്റ് ഫാമിലി, തലൈവൻ തലൈവി, ബൈസൺ തുടങ്ങിയ ചെറിയ സിനിമകൾ മികച്ച വിജയം നേടി.
സിനിമ | കലക്ഷൻ (കോടിയിൽ) |
ഗുഡ് ബാഡ് അഗ്ലി | 145.50 |
കൂലി | 144.25 |
വിടാമുയർച്ചി | 82.25 |
ഡ്രാഗൺ | 78.50 |
കാന്താര | 69.50 |
തലൈവൻ തലൈവി | 65.25 |
ടൂറിസ്റ്റ് ഫാമിലി | 61.25 |
മദ്രാസി | 59.25 |
ഡ്യൂഡ് | 56.50 |
മധഗജരാജ | 53 |
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

