ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 മലയാള സിനിമകൾ; നാലാം സ്ഥാനത്ത് ക്രിസ്മസ് റിലീസിനെത്തിയ ഈ ചിത്രവും...
text_fieldsമലയാള ചിത്രങ്ങൾ
മലയാള സിനിമ ഇന്‍റസ്ട്രിയിൽ ഒരു പിടി നല്ല സിനിമകൾ റിലീസ് ചെയ്ത ഒരു വർഷമായിരുന്നു 2025. വ്യത്യസ്ത ഴോണറിൽ ഒട്ടനവധി ചിത്രങ്ങൾ ഈ വർഷം റിലീസ് ചെയ്തു. ബിസിനസ് കാഴ്ചപ്പാടിൽ നോക്കുമ്പോൾ മലയാള സിനിമ ഒരു അസാധാരണ വർഷത്തിനാണ് സാക്ഷ്യം വഹിച്ചത്. ഈ വർഷം മികച്ച ബ്ലോക്ക്ബസ്റ്ററുകളും, നിരവധി ഇടത്തരം ഹിറ്റുകളും, സൂപ്പർഹിറ്റുകളും മോളിവുഡ് കണ്ടു. സ്ത്രീ പ്രധാന കഥാപാത്രമായി എത്തിയ ഒരു സിനിമ എല്ലാ ചാർട്ടുകളിലും ഒന്നാമതെത്തി പുതിയ ഇൻഡസ്ട്രി ഹിറ്റായിമാറി. വർഷം അവസാനിക്കുമ്പോൾ, 2025ൽ ലോകമെമ്പാടും ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മികച്ച 10 മലയാള സിനിമകൾ ഇവയാണ്...
കല്ല്യാണി പ്രിയദർശൻ നായികയായി എത്തിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര' ആണ് ഈ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രം. മലയാള ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ലോക ആഗോളതലത്തിൽ 300 കോടിക്ക് മുകളിലാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. മലയാളത്തിൽ ഒരു സ്ത്രീ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രം ഇന്‍റസ്ട്രി ഹിറ്റായി എന്ന റെക്കോഡും ലോക സ്വന്തമാക്കി.
മലയാളത്തിന്‍റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് ബോക്സ് ഓഫീസിൽ ഗംഭീര വിജയം നേടികൊടുത്ത ഒരു വർഷം കൂടിയായിരുന്നു 2025. ആഗോളതലത്തിൽ 262 കോടി നേടി 'എമ്പുരാൻ' ബോക്സ് ഓഫീസിൽ രണ്ടാം സ്ഥാനം നേടി. 250 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ ചിത്രം 'തുടരും' ആണ് മൂന്നാം സ്ഥാനത്ത്. 232 കോടിയാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്നു മാത്രം 100 കോടിക്കു മുകളിൽ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം കൂടെയാണ് തുടരും.
ക്രിസ്മസ് റിലീസിനെത്തി ബോക്സ് ഓഫീസ് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന നെവിൻ പോളി ചിത്രം 'സർവ്വം മായ' ആണ് നാലാം സ്ഥാനത്ത്. അഞ്ചു ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 100 കോടിക്കു മുകളിൽ കളക്ഷൻ നേടി. 82 കോടി നേടി പ്രണവ് മോഹൻലാലിന്‍റെ 'ഡീയസ് ഇറെ' അഞ്ചാം സ്ഥാനവും 81 കോടി നേടി 'കളങ്കാവൽ' ആറാം സ്ഥാനവും കരസ്ഥമാക്കി.
2025ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ 10 മലയാള സിനിമകൾ:-
1. ലോക ചാപ്റ്റർ 1: ചന്ദ്ര -300 കോടി
2. എൽ2 : എമ്പുരാൻ -262 കോടി
3. തുടരും -232 കോടി
4. സർവ്വം മായ -100 കോടി
5. ഡീയസ് ഇറെ -82 കോടി
6. കളംങ്കാവൽ -81 കോടി
7. ഹൃദയപൂർവ്വം -75 കോടി
8. ആലപ്പുഴ ജിംങ്കാന -69 കോടി
9. രേഖചിത്രം -57 കോടി
10. ഓഫീസർ ഓൺ ഡ്യൂട്ടി -54 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

