ഹൈപ്പിൽ ഒന്നും ഒരു കാര്യവുമില്ല; 2025ൽ തകർന്നടിഞ്ഞ 10 ബോളിവുഡ് ചിത്രങ്ങൾ...
text_fieldsചില ചിത്രങ്ങൾ വലിയ വിജയം നേടിയപ്പോൾ വൻ ബജറ്റിൽ ഒരുങ്ങിയ പല സിനിമകളും ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. സൂപ്പർതാരങ്ങളുടെ സാന്നിധ്യത്തിനോ വലിയ നിർമാണച്ചെലവിനോ ദുർബലമായ തിരക്കഥകളെ രക്ഷിക്കാനായില്ല. ആദ്യ ദിനങ്ങളിൽ നല്ല കലക്ഷൻ നേടിയ പല സിനിമകളും മോശം റിവ്യൂകൾ കാരണം പിന്നീട് നിലംപൊത്തി. സൂപ്പർതാരങ്ങൾ ഉണ്ടെങ്കിൽ സിനിമക്ക് ഒരു വലിയ ഓപ്പണിങ് ലഭിച്ചേക്കാം. വെറും ആഘോഷങ്ങൾക്കും ആക്ഷനും വേണ്ടി മാത്രം സിനിമ കാണുന്ന രീതിയിൽ നിന്ന് പ്രേക്ഷകർ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കഥയിൽ പുതുമയോ ആഴമോ ഇല്ലെങ്കിൽ ബിഗ് ബജറ്റ് എന്നത് ഒരു പരാജയ കാരണമായി മാറുകയാണ് ചെയ്യുന്നത്.
മുൻകാലങ്ങളിൽ ഒരു സൂപ്പർതാരത്തിന്റെ പേര് മാത്രം മതിയായിരുന്നു സിനിമ ഹിറ്റാകാൻ. എന്നാൽ ഇപ്പോൾ മുൻനിര താരങ്ങൾ അഭിനയിച്ചാൽ പോലും, കഥ മോശമാണെങ്കിൽ രണ്ടാം ദിവസം മുതൽ തിയറ്ററുകൾ ഒഴിയുന്ന അവസ്ഥയാണ്. ഫസ്റ്റ് ഷോ കഴിയുന്നതോടെ സോഷ്യൽ മീഡിയയിലൂടെ വരുന്ന പ്രേക്ഷക പ്രതികരണങ്ങൾ സിനിമയുടെ ഭാവിയെ നിമിഷങ്ങൾക്കുള്ളിൽ തീരുമാനിക്കുന്നു. പല ബിഗ് ബജറ്റ് സിനിമകളും പഴയ മാസ് മസാല ഫോർമുലകളാണ് പിന്തുടരുന്നത്. വലിയ ആക്ഷൻ രംഗങ്ങളും വിദേശ ലൊക്കേഷനുകളും ഉണ്ടെങ്കിലും കഥയിൽ പുതുമയില്ലാത്തതിനാൽ പ്രേക്ഷകരെ മടുപ്പിച്ചിട്ടുണ്ട്. എമർജൻസി, സിക്കന്ദർ, വാർ 2, സൺ ഓഫ് സർദാർ 2, ബാഗി 4, ദേവ അങ്ങനെ നിരവധി പടങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
പരാജയപ്പെട്ട സിനിമകൾ
1. എമർജൻസി (Emergency)
2. സിക്കന്ദർ (Sikandar)
3. വാർ 2 (War 2)
4. സൺ ഓഫ് സർദാർ 2 (Son of Sardaar 2)
5. ബാഗി 4 (Baaghi 4)
6. ദേവ (Deva)
7. ധഡക് 2 (Dhadak 2)
8. മാലിക് (Maalik)
9. ആസാദ് (Azaad)
10. ദ ഭൂത്നി (The Bhootnii)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

