ആക്ഷൻ രംഗങ്ങളുമായി ടോം ക്രൂസിന്‍റെ 'മിഷൻ ഇംപോസിബിൾ' ട്രെയിലർ
text_fieldsഹോളിവുഡ് താരം ടോം ക്രൂസ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഫ്രാൻഞ്ചൈസ് ആണ് മിഷൻ ഇമ്പോസിബിൾ'. സീരീസിലെ എട്ടാമത്തെ ചിത്രമായ 'മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങിന്റെ' ട്രെയിലറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 1996ലാണ് മിഷൻ ഇംപോസിബിളിന്റെ ആദ്യഭാഗം പുറത്തുവരുന്നത്. പിന്നീട് പുറത്തിറങ്ങിയ ഏഴ് ഭാഗങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ടോം ക്രൂസിന്റെ കഥാപാത്രമായ ഏഥൻ ഹണ്ടിനെതിരെ ഏഥന്റെ ഏജൻസി തിരിയുന്നതും അതിൽ നിന്നും രക്ഷ നേടി മിഷൻ പൂർത്തിയാക്കാനുള്ള ഏഥന്‍റെ ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. 'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചിത്രം മെയ് 23 ന് ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിൽ റിലീസ് ചെയ്യും.
3000 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂയിസ് എടുക്കുന്ന പ്രയത്നങ്ങൾ ഇപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹായ്ലി ആറ്റ്വെൽ, വിങ് റെയ്മ്സ്, സൈമൺ പെഗ്, വനേസ കിർബി, നിക്ക് ഓഫർമാൻ, ഗ്രെഗ് ടാർസൻ ഡേവിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

