ഹൃദയം തകർന്നു; വിഷാദത്തിലായി- സിനിമയുടെ പരാജയത്തെ കുറിച്ച് ടൈഗർ ഷ്റോഫ്
text_fieldsഹീറോപന്തി 2ന്റെ പരാജയം മാനസികമായി ബാധിച്ചെന്ന് ബോളിവുഡ് താരം ടൈഗർ ഷ്റോഫ്. കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ തകർച്ച വിഷാദത്തിലേക്ക് നയിച്ചെന്നും നടൻ കൂട്ടിച്ചേർത്തു.
ഏറെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു ഹീറോപന്തി 2. അതിനാൽ തന്നെ സിനിമയുടെ പരാജയം ഹൃദയം തകർത്തു. ഞാൻ വിഷാദത്തിലായി. ചെയ്യുന്നത് അങ്ങേയറ്റം മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതിന് അർഥം ഒരുപാട് ത്യാഗം ചെയ്യുന്ന ആളാണ് എന്നല്ല. എനിക്ക് മറ്റൊരു സോഷ്യൽ ജീവിതമോ കുറെയധികം സുഹൃത്തുക്കളോയില്ല- ടൈഗർ ഷ്റോഫ് സിനിമയുടെ പരാജയത്തെ കുറിച്ച് പറഞ്ഞു.
2022 മെയിൽ പുറത്ത് ഇറങ്ങിയ ഹീറോപന്തി 2-ൽ നടനോടൊപ്പം നവാസുദ്ദീൻ സിദ്ദീഖി, താര സുതാരിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗണപത് ആണ് ഏറ്റവും പുതിയ ചിത്രം. കൃതി സനോൻ ആണ് നായിക. ബാഗി 4 ആണ് മറ്റൊരു ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

