ടൈഗർ ഈസ് ബാക്ക്! ജയിലർ 2 ചിത്രീകരണം പൂർത്തിയായി; റിലീസ് തീയതി ഉടൻ പുറത്തെത്തും
text_fieldsതെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം വമ്പൻ വിജയം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കിയ രണ്ടാം ഭാഗവും നെല്‍സണ്‍ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ജയിലര്‍ 2 വിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി എന്ന വിവരം സൂപ്പർസ്റ്റാർ രജനികാന്ത് തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തിന്‍റെ റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം താരം അറിയിച്ചത്.
തമിഴിലെ ഏറ്റവും വലിയ ഓപണിങ് ആകാൻ സാധ്യതയുള്ള പ്രൊജക്ടാണ് ജയിലർ 2. ആദ്യ ഭാഗം പോലെ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്. രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ജയിലര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

