Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആരാധകർക്ക് 'ടിക്കറ്റ്...

ആരാധകർക്ക് 'ടിക്കറ്റ് ടു ഹെൽ' നൽകി ടോക്സിക് ടീം; യാഷിന്‍റെ ഇരട്ട വേഷത്തിന്‍റെ സൂചന നൽകി പുതിയ പോസ്റ്റർ

text_fields
bookmark_border
ആരാധകർക്ക് ടിക്കറ്റ് ടു ഹെൽ നൽകി ടോക്സിക് ടീം; യാഷിന്‍റെ ഇരട്ട വേഷത്തിന്‍റെ സൂചന നൽകി പുതിയ പോസ്റ്റർ
cancel

ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. റോക്കിങ് സ്റ്റാർ യാഷിന്റെ തീർത്തും വേറിട്ടൊരു ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ യാഷിന്റെ രണ്ടാമത്തെ കഥാപാത്രമായ 'ടിക്കറ്റ്' (Ticket) എന്ന ലുക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 'ടിക്കറ്റ് ടു ഹെൽ' എന്ന ടാഗ്‌ലൈനോടെ എത്തിയ ഈ ക്ലീൻ ഷേവൻ ലുക്ക്, ചിത്രത്തിൽ യാഷ് ഇരട്ട വേഷത്തിലാണോ എത്തുന്നതെന്ന ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

നേരത്തെ പുറത്തുവിട്ട 'രായ' (Raya) എന്ന കാരക്ടർ പോസ്റ്റിന് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഫാൻ ആർട്ടുകളിലും റീലുകളിലും ആ ലുക്ക് തരംഗമായിരുന്നു. ഇപ്പോൾ ക്ലീൻ ഷേവൻ ലുക്കിലുള്ള രണ്ടാമത്തെ ഭാവവും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ്. ടീസറിലെ യാഷിന്റെ ഈ രൂപമാറ്റം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ടീസറിന് ലഭിച്ച പ്രതികരണം സ്ഫോടനാത്മകമാണ്. ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങായി. ഒരു മിനിറ്റ് 56 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ഓരോ ഫ്രെയിം ബൈ ഫ്രെയിമായി വിശകലനം ചെയ്യുകയാണ് ആരാധകർ. ടൈംലൈനുകൾ, വ്യത്യസ്ത കാലഘട്ടങ്ങൾ, രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ചകൾ നടക്കുന്നു. വെറും രണ്ട് മിനിറ്റിനുള്ളിൽ തന്നെ വലിയൊരു സിനിമാറ്റിക് ചർച്ചക്ക് വഴിതുറക്കാൻ 'ടോക്സിക്കിന്' സാധിച്ചു.

തമിഴ് മേഖലകൾ, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ ആകാംഷയും ആവേശവുമാണ് ടീസർ ഉണ്ടാക്കിയിരിക്കുന്നത്. ഹിന്ദി ബെൽറ്റിലും ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ബംഗ്ലാദേശ്, ബഹ്റൈൻ എന്നിവിടങ്ങളിലും ചിത്രം ചർച്ചാവിഷയമാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും ടീസർ ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുന്നു.

തന്റെ ഐകോണിക് താടി ഉപേക്ഷിച്ചുകൊണ്ടുള്ള യാഷിന്റെ 'ടിക്കറ്റ്' എന്ന അവതാരം ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ചാർമിങ് ആയതും എന്നാൽ ഭയപ്പെടുത്തുന്നതുമായ പുതിയ ലുക്ക് കഥാപാത്രങ്ങളുടെ നിഗൂഢത വർധിപ്പിക്കുന്നു. ടീസർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 197 ദശലക്ഷം വ്യൂസാണ് സ്വന്തമാക്കിയത്. പ്രത്യേകിച്ചും ടീസറിന്റെ അവസാന 20 സെക്കൻഡുകൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2026 മാർച്ച് 19ന് ചിത്രം തിയറ്ററുകളിൽ എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:geethu mohandasMovie NewsYashToxic Movie
News Summary - Ticket to Hell With Yashs New Clean-Shaven Look
Next Story