ടൂറിസ്റ്റ് ബസിൽ 'തുടരും'; നിയമനടപടി എടുക്കുമെന്ന് നിർമാതാവ്
text_fieldsതുടരും സിനിമക്ക് വില്ലനായി വീണ്ടും വ്യാജപതിപ്പ്. വാഗമണ്ണിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരുമിന്റെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞു. വ്യാജപതിപ്പിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിർമാതാവ് എം. രഞ്ജിത്ത് അറിയിച്ചു. സിനിമയുടെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോകുന്ന ബസിലാണ് തുടരും പ്രദർശിപ്പിച്ചത്. തിയറ്ററിൽ മികച്ച കളക്ഷനുമായി മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് വ്യാജപതിപ്പ് പ്രചരണം. അതേസമയം, ബോക്സ‌്‌ഓഫിസിൽ റെക്കോർഡുകൾ സൃഷ്‌ടിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'തുടരും' ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. 'എമ്പുരാനു' തൊട്ടുപിന്നാലെയാണ് മറ്റൊരു മോഹൻലാൽ ചിത്രം കൂടി നൂറുകോടിയിലെത്തുന്നത്. ഒരു മാസങ്ങൾക്കുള്ളിൽ തുടർച്ചയായ രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമെന്ന റെക്കോർഡും മോഹൻലാൽ സ്വന്തമാക്കിയെന്ന് ആരാധകർ അവകാശപ്പെടുന്നു.
മോഹൻലാലിന്‍റെ 360ാമത്തെ ചിത്രമാണ് തുടരും. ഏറെ നാളുകൾക്ക് ഷേഷം മോഹൻലാൽ ശോഭന എന്നിവർ ഒരുമിച്ചെത്തിയ ചിത്രം കൂടിയാണ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

