Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടരുമോ 'മലയാളത്തിന്‍റെ മോഹൻലാൽ?'; 'തുടരും' ആദ്യം ദിനം നേടിയത്

text_fields
bookmark_border
തുടരുമോ മലയാളത്തിന്‍റെ മോഹൻലാൽ?; തുടരും ആദ്യം ദിനം നേടിയത്
cancel

മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ് തരുൺ മൂർത്തി ചിത്രം തുടരും. മോഹൻ ലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. സാക്നിൽക് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം ആദ്യ ദിനം 5.25 കോടി രൂപയുടെ (ഇന്ത്യൻ നെറ്റ്) ബോക്സ് ഓഫിസ് കലക്ഷനാണ് ചിത്രം നേടിയത്.

മോഹൻലാലിന്‍റെ കരിയറിലെ 360-മത്തെ സിനിമയാണിത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ചിത്രം കണ്ട നിരവധി പ്രേക്ഷകർ മോഹൻലാലിന്‍റെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ. ആർ സുനിലും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thudarum first day collection
Next Story