സ്പ്ലെൻഡർ ഓടിച്ച് കയറ്റിയത് 100 കോടിയിലേക്കോ! അഞ്ചാം ദിനത്തിലും കുതിച്ചുയർന്ന് 'തുടരും'
text_fieldsമോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം 'തുടരും' തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. പല തിയറ്ററുകളിലും എക്സ്ട്രാ ഷോകൾ വരെയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് സിനിമ നടത്തിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ ആഭ്യന്തര നെറ്റ് കളക്ഷന്‍ 5.25 കോടിയായിരുന്നു. രണ്ടാം ദിനത്തില്‍ വന്‍ അഭിപ്രായം ലഭിച്ചതോടെ ഇത് 8.6 കോടിയും. ആദ്യ ഞായറാഴ്ച ഇത് 10.5 കോടിയായും വർധിച്ചു. തിങ്കളാഴ്ച ചിത്രം 7.15 കോടിയാണ് നേടിയത്.
മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപയാണ് തുടരും നേടിയത്. ഏപ്രിൽ 25 നാണ് തുടരും തിയറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 15 വർഷത്തിന് ശേഷം മോഹൻലാൽ-ശോഭന ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജേക്‍സ് ബിജോയ്‍ ആണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

