മലയാളത്തിൽ ഈ വർഷം മൂന്നു സിനിമകൾ -കണ്ണൻ രവി
text_fieldsകണ്ണൻ രവി ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: നിർമാണത്തിലിരിക്കുന്ന തന്റെ 13 സിനിമകളിൽ മൂന്നെണ്ണം മലയാളത്തിലായിരിക്കുമെന്ന് നിർമാതാവ് കണ്ണൻ രവി. ജീവയെ നായകനാക്കി മലയാളിയായ നിധീഷ് സഹദേവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തലൈവർ തമ്പി തലൈമയിലി’ന്‍റെ പ്രദർശനത്തോടനുബന്ധിച്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ 100 തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ‘ഫാലിമി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിധീഷ് സഹദേവന്റെ ആദ്യ തമിഴ് ചിത്രമാണ് ടി.ടി.ടി അഥവാ ‘തലൈവർ തമ്പി തലൈമ’യിൽ.
രാഷ്ട്രീയ ആക്ഷേപഹാസ സിനിമയാണെങ്കിലും ഒരു കട്ടുമില്ലാതെയാണ് സിനിമ സെൻസറിങ് പൂർത്തിയാക്കിയതെന്ന് ദുബൈയിലെ വ്യവസായി കൂടിയായ കണ്ണൻ രവി പറഞ്ഞു. ശ്രീഗോകുലം മൂവീസുമായി സഹകരിച്ചാണ് ടി.ടി.ടി കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നതെന്നും മലയാളികൾക്ക് കൂടി ആസ്വദിക്കാവുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ നിർമിക്കുന്ന ഒരു മലയാളം സിനിമയിൽ സുരേഷ് ഗോപിയെ നായകനാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

