Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീനാക്ഷിയും മനോജ്‌ ഗിന്നസും പ്രധാനവേഷത്തിൽ എത്തുന്ന 'തോറ്റംപാട്ടുറയുന്ന മലേപൊതി' ഒ. ടി.ടി റിലീസിനൊരുങ്ങുന്നു

text_fields
bookmark_border
മീനാക്ഷിയും മനോജ്‌ ഗിന്നസും പ്രധാനവേഷത്തിൽ എത്തുന്ന തോറ്റംപാട്ടുറയുന്ന മലേപൊതി ഒ. ടി.ടി റിലീസിനൊരുങ്ങുന്നു
cancel

സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് നിർമിച്ച്, ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച, 'തോറ്റംപാട്ടുറയുന്ന മലേപൊതി' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ 20 ന് എച്ച്.ആർ ഒ. ടി. ടിയിലാണ് ചിത്രം എത്തുന്നത്.

മീനാക്ഷി, മനോജ്‌ ഗിന്നസ്, സാജു കൊടിയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, സോണി സായ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾക്ക് സോണി സായിയെ കൂടാതെ ആര്യ ലക്ഷ്മി കൈതക്കൽ, ബാലകൃഷ്ണൻ സമന്വയ എന്നിവർ വരികൾ എഴുതിയിരിക്കുന്നു. പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും, സോണി സായിയുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഫസൽ വല്ലന, സഞ്ചു നെടുംകുന്നേൻ, സുന്ദർ വാര്യർ, ബേബി സാത്വിക, നീതു നായർ, അഞ്ജലി, അർച്ചന ദേവി, എബി അടൂർ, ജോഹൻ, മണികണ്ടൻ മായന്നൂർ, മനോജ്‌ നെടുമങ്ങാട്, പന്തളം പ്രസാദ്, അൻപ്, ജയകുമാർ ചെല്ലൻ, അനിൽ പറക്കാട്, സലിം ആർ അജി, രാജീവ്‌ പള്ളത്ത്, മനോജ്‌ വി പിള്ള, ഷൈൻ വിശ്വം, മനോജ്‌ മധു, ശ്രീക്കുട്ടൻ, ശ്രീജിത്ത്, സന്ധ്യ തൊടുപുഴ, പൂജ രാജ്, അനില, രമ്യ രാജൻ, സൂരജ് കൃഷ്ണ, സ്വാതി, വിജയശ്രീ, സംഗീത, രാജി മോഹനൻ, ഗൗരി, സന്ദീപ് മായന്നൂർ, പ്രവീൺ, തുടങ്ങി ഒട്ടേറെ കലാകാരന്മാർ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം : മാർട്ടിൻ മിസ്റ്റ്, ഒപ്പം അജു ഈപ്പൻ, പ്രകാശ് രാമചന്ദ്രൻ എന്നിവർ ക്യാമറ ചെയ്തിരിക്കുന്നു. എഡിറ്റിംഗ് : സുധീഷ് ബാലൻ. അസോസിയേറ്റ് ഡയറക്ടർ : എം.അനന്ദകൃഷ്ണൻ,മേക്കപ്പ് : സന്തോഷ്‌ തൊടുപുഴ, വസ്ത്രാലങ്കാരം : മരിയ കുമ്പളങ്ങി, സ്റ്റണ്ട് : ബ്രുസിലി രാജേഷ്, ആർട്ട് : രാജേഷ് മായന്നൂർ, പശ്ചാത്തല സംഗീതം : അജു ഈപ്പൻ, ഫൈനൽ സൗണ്ട് മിക്സിങ് : ബിനൂപ് പി ചാക്കോ, സൗണ്ട് എഫക്ട്സ് : കാസ്പ്യൻ ഫിലിം സ്റ്റുഡിയോസ്, പി ആർ ഒ : എം കെ ഷെജിൻ. കോ-പ്രൊഡ്യൂസർ : സലിം ആർ അജി. പ്രൊജക്റ്റ്‌ ഡിസൈനിങ് കാസ്പ്യൻ ഫിലിം സ്റ്റുഡിയോസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thottampatturayunna Malepothy Movie Release date Out
Next Story