Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'മാ ഇന്റി ബംഗാരം' മുതൽ...

'മാ ഇന്റി ബംഗാരം' മുതൽ 'ബാലൻ: ദ ബോയ്' വരെ; ബിഗ് സ്‌ക്രീനിൽ മികച്ച കലക്ഷൻ നേടിയ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം...

text_fields
bookmark_border
മാ ഇന്റി ബംഗാരം മുതൽ ബാലൻ: ദ ബോയ് വരെ; ബിഗ് സ്‌ക്രീനിൽ മികച്ച കലക്ഷൻ നേടിയ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം...
cancel

മലയാളം, തമിഴ്, തെലുങ്ക് സിനിമാ പ്രേമികൾക്ക് ഈ ആഴ്ച ആവേശകരമായ നിരവധി ഒടിടി (OTT) റിലീസുകളാണ് കാത്തിരിക്കുന്നത്. മികച്ച ഫാമിലി ഡ്രാമകൾ മുതൽ ആവേശകരമായ ത്രില്ലറുകൾ വരെ ഈ ആഴ്ച ഒടിടി റിലീസുകളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു.

ബാലൻ: ദ ബോയ് (Balan: The Boy) - മലയാളം

'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദ ബോയ്' ഒടിടിയിൽ എത്തുന്നു. ജിത്തു മാധവൻ തിരക്കഥയൊരുക്കിയ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാണാതായ അമ്മയെ തേടി ഒരു ബാലൻ നടത്തുന്ന വൈകാരികവും മാനസികവുമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സുഷിൻ ശ്യാമാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജൂലൈ 31ന് ZEE5 പ്ലാറ്റ്ഫോമിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

കോൺ സിറ്റി (Con City) - തമിഴ്

അർജുൻ ദാസ്, അന്ന ബെൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'കോൺ സിറ്റി' ഒരു ക്രൈം ത്രില്ലർ ചിത്രമാണ്. ഹരീഷ് ദുരൈരാജ് സംവിധാനം ചെയ്ത ചിത്രം തമാശയും സസ്‌പെൻസും നിറഞ്ഞ ഒരു വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. മിന്നലാക്രമണത്തെത്തുടർന്ന് ഒരു സാധാരണ കുടുംബത്തിന്റെ ജീവിതം എങ്ങനെ അപ്രതീക്ഷിതമായി മാറുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സീൻ റോൾഡനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജൂലൈ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സന്നിധാനം പി.ഒ. (Sannidhanam P.O.) - തമിഴ്

യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന കുടുംബചിത്രം, ശബരിമല പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നു. അമൃത സാരഥി സംവിധാനം ചെയ്ത ചിത്രം വിശ്വാസവും കോമഡിയും ഒപ്പം വൈകാരികതയും സമന്വയിപ്പിക്കുന്നു. പ്രമോദ് ഷെട്ടി, രൂപേഷ് ഷെട്ടി, വർഷ വിശ്വനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജൂലൈ 17ന് സിംപ്ലി സൗത്ത്, പ്രൈം വീഡിയോ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം റീലിസ് ചെയ്തു.

മാ ഇന്റി ബംഗാരം (Maa Inti Bangaram) - തെലുങ്ക്

സാമന്ത റൂത്ത് പ്രഭുവും ദിഗംതും പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ-ഫാമിലി ത്രില്ലർ ചിത്രമാണിത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രം ഒരു വിവാഹത്തിന് നാട്ടിലെത്തുന്ന ദമ്പതികൾ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മാറുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. തീയറ്ററിൽ ഹിറ്റടിച്ച ചിത്രം ജൂലൈ 17 ന് റിലീസ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewsOTT ReleaseLatest NewsCinema News
News Summary - From 'Maa Inthi Bangaram' to 'Balan: The Boy'; This Week OTT Release
Next Story