Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഈ 'വരവി'ൽ തീ പാറും!...

ഈ 'വരവി'ൽ തീ പാറും! ഷാജി കൈലാസ് ചിത്രത്തിൽ ഏഴ് ആക്ഷൻ കൊറിയോഗ്രഫേഴ്സ്

text_fields
bookmark_border
ഈ വരവിൽ തീ പാറും! ഷാജി കൈലാസ് ചിത്രത്തിൽ ഏഴ് ആക്ഷൻ കൊറിയോഗ്രഫേഴ്സ്
cancel
camera_alt

മാഫിയ ശശിയും ഷാജി കൈലാസും

Listen to this Article

ജോജു ജോർജ്ജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് വരവ്. ചിത്രത്തിൽ ഏഴിലധികം ആക്ഷൻ കൊറിയോഗ്രഫേഴ്സ് ഉണ്ടെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട വിവരം. ടീ എസ്റ്റേറ്റ് പ്ലാന്‍ററുടെ സാഹസികമായ ജീവിതത്തിലൂടെ ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ഏ.കെ. സാജന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം വോൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജിയാണ് നിർമിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫാണ്. വൻ ബജറ്റിൽ പൂർണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് അണിനിരക്കുന്നു.

സ്റ്റണ്ട് സെൽവ, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിങ്സ്റ്റൺ, തപസ്സി, ജാക്കി ജാൻസൺ എന്നിങ്ങനെ ഏഴു ആക്ഷൻ കോറിയാ ഗ്രാഫേഴ്സ് ആണ് ഈ ചിത്രത്തിനു വേണ്ടി ആക്ഷൻ ഒരുക്കിയിരിക്കുന്നത്. ഇനിയും രണ്ടു പേർ കൂടി ഈ ചിത്രത്തിനു വേണ്ടി പങ്കെടുക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം - സുജിത് വാസുദേവ്. എഡിറ്റിങ്-ഷമീർ മുഹമ്മദ്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും - ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. സെപ്റ്റംബർ ആറു മുതലാണ് ചിത്രീകരണം ആരംഭിക്കുക. മൂന്നാർ, മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MOLLYWOODactionJoju GeorgeEntertainment Newsshaji kailas
News Summary - This 'Varavil' will be on fire! Seven action choreographers in Shaji Kailas' film
Next Story