Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയൻതാര അല്ല; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടി ആരാണെന്ന് അറിയാമോ?

text_fields
bookmark_border
This South Indian actress earns more than Nayanthara
cancel

നയൻതാരയെ പിന്നിലാക്കി തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ നായികയായി രശ്മിക മന്ദാന. ഏറ്റവും പുതിയ ചിത്രമായ സിക്കിന്ദറിനായി നടി വാങ്ങുന്നത് 13 കോടിയാണ്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൽമാൻ ഖാൻ ആണ് ചിത്രത്തിലെ നായകൻ.

നാല് കോടിയായിരുന്നു രൺബീർ കപൂർ- സന്ദീപ് റെഡ്ഡി ചിത്രമായ അനിമലിനായി നടി വാങ്ങിയത്. ചിത്രത്തിലെ രൺബീർ കപൂറിന്റെ നായികയായിട്ടാണ് രശ്മിക എത്തിയത്. ചിത്രത്തിലെ നടിയുടെ ഗീതാഞ്ജലി എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സൽമാൻ ഖാനെ കേന്ദ്രകഥാപാത്രമാക്കി എ. ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കിന്ദർ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. 2025 ഈദ് റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മുരുകദോസും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് സൂചന. സൽമാൻ ചിത്രത്തിന്റെ ഭാഗമായതിനുള്ള സന്തോഷം നടി പങ്കുവെച്ചിരുന്നു.

സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്സെ ഷാദി കരോഗി എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണിത്. ടൈഗർ 3 ആണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ആണ് രശ്മികയുടെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - This South Indian actress earns more than Nayanthara
Next Story