Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അന്ന്​ അയാൾ...

'അന്ന്​ അയാൾ മാത്രമാണ്​ എന്നോട്​ അനുകമ്പ കാട്ടിയത്​'; പൃഥ്വിയോടൊപ്പമുള്ള അനുഭവം പങ്കിട്ട്​​ ഉണ്ണി മുകുന്ദൻ;

text_fields
bookmark_border
അന്ന്​ അയാൾ മാത്രമാണ്​ എന്നോട്​ അനുകമ്പ കാട്ടിയത്​; പൃഥ്വിയോടൊപ്പമുള്ള അനുഭവം പങ്കിട്ട്​​ ഉണ്ണി മുകുന്ദൻ;
cancel

മലയാളത്തിലെ യുവ നടന്മാരിൽ പ്രമുഖനായ ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്​ വൈറലായി. നടൻ പൃഥ്വിരാജിനൊപ്പമുള്ള അനുഭവമാണ്​ നടൻ പങ്കുവച്ചത്​. പുതിയ സിനിമയായ ഭ്രമത്തിന്‍റെ സെറ്റിൽ വച്ചെടുത്ത പൃഥ്വിരാജും ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്​.


'ഇത് ഒരു പ്രത്യേക അനുഭവമാണ്. ഭ്രമത്തിന്‍റെ സെറ്റിലാണ് ഞാൻ​. പൃഥ്വിരാജ് സുകുമാരനുമൊത്തുള്ള ആദ്യത്തെ ഫോ​ട്ടോയാണിത്​. ഒരു ചെറിയ ഓർമ പങ്കുവയ്​ക്കാനുണ്ട്​. വർഷങ്ങൾക്കുമുമ്പ് ഞാൻ അഭിനയയം തുടങ്ങിയ കാലം. ഒരു ക്രിക്കറ്റ് മത്സരത്തിനുമുമ്പ്​ ഞങ്ങളെല്ലാവരും ഒത്തുകൂടിയിരുന്നു. ഞാൻ ഓട്ടോറിക്ഷയിലാണ് ​അവിടെ എത്തിയത്​. രാത്രിയിൽ മീറ്റിങ്​​ കഴിഞ്ഞ്​ ഓരോരുത്തരായി പോകാൻ തുടങ്ങി. അന്ന്​ പൃഥ്വി മാത്രമാണ് എന്നെ വീട്ടിലേക്ക്​ കൊണ്ടുവിടാമെന്ന്​ പറഞ്ഞത്​. സന്തോഷപൂർവ്വം ഞാനാ വാഗ്​ദാനം നിരസിച്ചു. പക്ഷേ വളരെ ആഹ്ലാദത്തോടെയാണ്​ ഞാനന്ന്​ വീട്ടിലേക്ക്​ നടന്നുപോയത്​. നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ. അങ്ങേയറ്റം പോസിറ്റീവും സഹായമനസ്​കനും. നിങ്ങളുമായി സ്‌ക്രീൻ പങ്കിടുന്നതിൽ വളരെ സന്തോഷമുണ്ട്'-ഉണ്ണി മുകുന്ദൻ കുറിച്ചു.

രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ്​ ഭ്രമം. സിനിമയുടെ ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.എ.പി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unni mukundanPrithviraj SukumaranFB Post ViralBhramam
Next Story