Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമ പ്രേമികൾക്കിത്...

സിനിമ പ്രേമികൾക്കിത് റിലീസ് വാരം; വിഷുവിന് ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ.........

text_fields
bookmark_border
സിനിമ പ്രേമികൾക്കിത് റിലീസ് വാരം; വിഷുവിന് ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ.........
cancel

കൊച്ചി: വിഷുക്കാലം പ്രമാണിച്ച് തിയറ്ററുകൾക്ക് പുറമെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും മലയാള സിനിമകളുടെ പൂരമാണ്. അസ്‌കർ അലിയുടെ മിസ്റ്ററി ത്രില്ലർ മുതൽ ധ്യാൻ ശ്രീനിവാസന്റെ കോമഡി ചിത്രം വരെ ഈ ആഴ്ചയിൽ കണ്ട് ആസ്വദിക്കാം. ഈ ആഴ്ച സ്ട്രീമിങ് ആരംഭിക്കുന്ന പ്രധാന മലയാള ചിത്രങ്ങൾ ഇവയാണ്:

1. സംഭവം അധ്യായം ഒന്ന്

അസ്‌കർ അലി, വിനീത് കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ മിസ്റ്ററി ത്രില്ലർ ഒരു ടൈം ലൂപ്പ് പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു ശിക്ഷാനടപടിയുടെ ഭാഗമായി പുതിയ സ്റ്റേഷനിലേക്ക് ചാർജ് എടുക്കാൻ പോകുന്ന പോലീസ് ഉദ്യോഗസ്ഥൻ കാട്ടിനുള്ളിൽ അപകടത്തിൽപ്പെടുന്നതും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ജിയോ ഹോട്സ്റ്റലറിൽ ഏപ്രിൽ 15നാണ് സ്ട്രീമിങ്.

2. ആപ് കൈസെ ഹോ?

ധ്യാൻ ശ്രീനിവാസൻ, ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ ഒന്നിക്കുന്ന ക്രൈം കോമഡി ചിത്രമാണിത്. ഒരു ബാച്ചിലർ പാർട്ടിക്കിടയിൽ സുഹൃത്തുക്കൾ പ്ലാൻ ചെയ്യുന്ന സർപ്രൈസ് പാളിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മനോരമമാക്സ്/സൈന പ്ലേ എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഏപ്രിൽ 15നാണ് സ്ട്രീമിങ്.

മറ്റു ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് ഡബ് ചെയ്തെത്തുന്ന ചിത്രങ്ങളും ഈ ആഴ്ചയുണ്ട്. പവൻ കല്യാൺ നായകനായ ആക്ഷൻ ചിത്രം 'ഉസ്താദ് ഭഗത് സിങ്', സൂരജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന 'യൂത്ത്' എന്നിവ ഏപ്രിൽ 16 മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. മുംബൈ പശ്ചാത്തലമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലർ 'മട്ക കിങ്' ഏപ്രിൽ 17ന് ആമസോൺ പ്രൈമിലൂടെയും പുറത്തിറങ്ങും.

റിയാലിറ്റി ഷോ പ്രേക്ഷകർക്കായി നടി ഭാവന അവതാരകയായി എത്തുന്ന 'കോമഡി കുക്ക്സ്' ഏപ്രിൽ 18ന് ജിയോ ഹോട്ട്സ്റ്റാറിൽ എത്തും. കുട്ടികൾക്കായി 'ഖുഷി - ദ പ്രിൻസസ് ഓഫ് ദ ജംഗിൾ' എന്ന ആനിമേഷൻ സീരീസും മനോരമ മാക്സിലൂടെ ഈ ആഴ്ച സ്ട്രീമിങ് തുടങ്ങും. വിഷു അവധിക്കാലത്ത് കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് ആസ്വദിക്കാൻ പറ്റിയ മികച്ച വിരുന്നാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishumalayalam moviesReleasesOTT ReleaseEntertainmentslatest
News Summary - This is the release week for movie lovers; Malayalam films coming to OTT for Vishu.........
Next Story